മത്തങ്ങ പായസം
അവശ്യ സാധനങ്ങള്‍
വിളഞ്ഞ മത്തങ്ങ – 1/2 കിലോ
ശര്‍ക്കര – 300 ഗ്രാം
ഒന്നാം പാല്‍ – 1 കപ്പ്
രണ്ടാം പാല്‍ – 3 കപ്പ്
നെയ്യ് – 100 ഗ്രാം
ഏലയ്ക്കാപ്പൊടി – 1/4 ടീസ്പൂണ്‍
തേങ്ങാക്കൊത്ത് – 1/4 കപ്പ്
അണ്ടിപ്പരിപ്പ്
ഉണക്ക മുന്തിരി
തയ്യാറാക്കുന്ന വിധം:-
തൊലികളഞ്ഞ് കഷ്ണങ്ങളാക്കി വേവിച്ച മത്തങ്ങ, നന്നായി ഉടച്ച് എടുക്കുക. ഉരുളി അടുപ്പില്‍ വെച്ച് ചൂടാക്കുക. ഇതിലേക്ക് നെയ്യ് ഒഴിച്ച് മത്തങ്ങയും കുറച്ചു വെള്ളവും ചേർത്ത് വരട്ടിയെടുക്കുക. ഇതിലേക്ക് രണ്ടാം പാലും ശര്‍ക്കര ഉരുക്കി അരിച്ചെടുത്ത പാനിയും കുറച്ചുകുറച്ചായി ചേര്‍ക്കുക. കുറുകി പായസ പരുവമായാല്‍ ഒന്നാം പാലും ഏലയ്ക്കാപ്പൊടിയും ചേര്‍ത്ത് യോജിപ്പിക്കുക. തേങ്ങാക്കൊത്തും, അണ്ടിപരിപ്പും, ഉണക്കമുന്തിരിയും നെയ്യിൽ വറുത്തു ചേർക്കുക.