കട്ടിയുള്ള ഇടതൂര്‍ന്ന മുടിക്ക് കാരറ്റ്
ആരോഗ്യമുള്ള മുടിക്ക് ക്യാരറ്റ് ചേര്‍ന്നുള്ള മൂന്ന് ഹെയര്‍ മാസ്ക്
മുയലിന്റെ പ്രീയ ഭക്ഷണമാണ് ക്യാരറ്റ് എന്നും എല്ലാവര്ക്കും അറിയാം.എന്നാല്‍ ആരും പറയാത്ത എല്ലാവര്ക്കും ഉപകാരമായ ചില ഗുണങ്ങളും കാരറ്റിനുണ്ട്.നിങ്ങളുടെ തലമുടി സമൃദ്ധമായി വളരാനും മുടിയുടെ ആരോഗ്യത്തിനും കാരറ്റ് മികച്ചതാണ്.
ധാരാളം പോഷകങ്ങളും വിറ്റാമിനുകളായ എ ,കെ,സി,ബി 6 ,ബി 1 ,ബി 3 ,ബി 2 ,നാരുകള്‍,പൊട്ടാസ്യം,ഫോസ്ഫറസ് എന്നിവ മുടിക്ക് അത്ഭുതങ്ങള്‍ സമ്മാനിക്കുക മാത്രമല്ല പ്രായമാക്കല്‍ തടയുകയും നല്ല ചര്‍മ്മവും മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യും. കാരറ്റ് തലയോട്ടിലെ രക്തപ്രവാഹം വര്‍ധിപ്പിക്കുകയും മുടി വളര്‍ച്ചയെ ത്വരിതപ്പെടുത്തുകയും ചെയ്യും.പതിവായി കാരറ്റ് കഴിക്കുന്നത് മുടി നരയ്ക്കുന്നത് തടയുന്നു.
കാരറ്റ് മുടിക്ക് എങ്ങനെ പ്രയോജനം ചെയ്യുമെന്ന് നോക്കാം.
അവശ്യ സാധനങ്ങള്‍
- കാരറ്റ്, പഴം,2 സ്പൂണ്‍ തൈര്
ചെയ്യേണ്ട വിധം
കാരറ്റും വാഴപ്പഴവും ചെറുതായി നുറുക്കുക.തൈരും ചേര്‍ത്ത് ഒരു ഫുഡ് പ്രോസസറില്‍ ഇട്ട് നന്നായി ബ്ലെന്റ് ചെയ്യുക. ഇത് മുടിയില്‍ പുരട്ടി ഒരു ഷവര്‍ ക്യാപ് ഇട്ട് 30 മിനിറ്റ് വയ്ക്കുക.അതിനു ശേഷം മൈല്‍ഡ് ഷാമ്ബൂ ഉപയോഗിച്ച് കഴുകിക്കളയുക.ഇത് ആഴചയില്‍ ഒരിക്കല്‍ ചെയ്യാവുന്നതാണ്
2. കാരറ്റ് ,ഒലിവെണ്ണ,ഉള്ളിനീര്,നാരങ്ങാനീര് ഹെയര്‍ മാസ്ക്
നിങ്ങളുടെ മുടിയുടെ എല്ലാ പ്രശനങ്ങളും അകറ്റി മുടി കൊഴിയുന്നത് കുറയ്ക്കാനും മുടി വളര്‍ച്ച ത്വരിതപ്പെടുത്താനും ഈ മാസ്ക് ഉത്തമമാണ്.കാരറ്റും ഒലിവെണ്ണയും മുടി വളര്‍ച്ച കൂട്ടുകയും മുടിക്ക് കണ്ടീഷണര്‍ ആയി പ്രവര്‍ത്തിക്കുകയും ചെയ്യും.ഉള്ളി നീര് മുടിയുടെ ഫോളിക്കുകളെ പോഷകസമ്ബന്നമാക്കും.നാരങ്ങാനീര് കൊളാജന്‍ ഉത്പാദനം കൂട്ടി മുടി വളര്‍ച്ച പുരോഗമിപ്പിക്കും.
3. കാരറ്റ് ,പപ്പായ,തൈര് ഹെയര്‍ മാസ്ക്
തലയോട് വൃത്തിയാക്കുവാനും മുടി വളരുവാനും ഈ മിക്സ് മികച്ചതാണ്.ഇത് രക്തപ്രവാഹം കൂട്ടുകയും മുടി വളര്‍ച്ചയെ ത്വരിതപ്പെടുത്തുകയും ചെയ്യും.തൈര് അഴുക്കും താരനും അകറ്റാന്‍ മികച്ചതാണ്