ആയുര്‍വേദം പറയുന്നു; ഇങ്ങനെ ചെയ്യൂ മഴക്കാലരോഗങ്ങളെ പ്രതിരോധിക്കാം

മഴക്കാലത്ത് കഴിക്കേണ്ടതും കഴിക്കേണ്ടാത്തതുമായ ഭക്ഷണങ്ങള്‍

ഡോ. അനുപ്രീയ ലതീഷ്

പൊതുവെ ആഴുകള്‍ രോഗബാധിരാകുന്ന സീസണാണ് മണ്‍സൂണ്‍കാലം. മഴക്കാലത്ത് നിരവധി ആരോഗ്യപ്രശ്നങ്ങള്‍ ഈ സമയത്ത് നമ്മെ അലട്ടുന്നുണ്ട്. രോഗാണുക്കള്‍ വളരെ വേഗം പടരുന്ന കാലഘട്ടം കൂടെയാണ് ഇത്.ആയുര്‍വേദം പറയുന്നത്, രം വാത ദോഷം അതിന്റെ ഉച്ഛസ്ഥയിയിലെത്തുന്ന സമയമാണ് മഴക്കാലം എന്നാണ് എണ്ണയില്‍ പൊരിച്ചതും വറുത്തതുമായ ആഹാരങ്ങള്‍ ധാരാളമായി കഴിക്കാന്‍ നിങ്ങളെ തോന്നിപ്പിക്കുന്ന കാലമാണ് മഴക്കാലം. എന്നാല്‍, ദഹനവ്യവസ്ഥ നിരവധി രോഗങ്ങള്‍ക്ക് വഴങ്ങുന്നതാകയാല്‍, ഈ എണ്ണ ചേര്‍ത്ത ഭക്ഷണങ്ങള്‍ ദഹിക്കാതിരിക്കുകയും നിരവധി ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകുകയും ചെയ്യും.

ആയുര്‍വേദ ഗ്രന്ഥങ്ങളില്‍ പറയുന്നത് പ്രകാരം മഴക്കാലത്ത് ചെയ്യാവുന്നതും ചെയ്യരുതാത്തതുമായ കാര്യങ്ങള്‍ ഉണ്ട്. ഇക്കാര്യങ്ങള്‍ പാലിക്കുന്നതിലൂടെ മഴക്കാലത്ത് വര്‍ദ്ധിച്ചു വരുന്ന സൂക്ഷ്മജീവികളുടെ പ്രവര്‍ത്തനങ്ങളില്‍ നിന്നും നിങ്ങളുടെ ശരീരത്തെ സംരക്ഷിക്കുവാന്‍ സാധിക്കും. അതോടൊപ്പം, ദഹന വ്യവസ്ഥയുടെ മന്ദീഭവിക്കല്‍ മൂലമുള്ള വിപരീത ഫലങ്ങളില്‍ നിന്നും നിങ്ങളുടെ ശരീരത്തെ സംരക്ഷിക്കുന്നതിനും ഈ നുറുങ്ങുകള്‍ സഹായകരമാണ്.

ആയുര്‍വേദ പ്രകാരം മഴക്കാലത്ത് ചെയ്യാവുന്ന കാര്യങ്ങള്‍

 • മഴക്കാലത്ത്, വേഗം ദഹിക്കുന്ന ആഹാരം കഴിക്കുക. . ഉണക്കി സൂക്ഷിച്ച ചോളം, കടല, കടലപ്പൊടി, ഓട്സ് തുടങ്ങിയവയ്ക്ക് മുന്‍ഗണന നല്‍കുകയും, പുതുതായി വിളവെടുത്തവ ഒഴിവാക്കുകയും ചെയ്യുക.
 • ഇഞ്ചി, നെയ് എന്നിവ ചേര്‍ത്ത് ചെറുപയര്‍ പരിപ്പ് കൊണ്ടുണ്ടാക്കിയ സൂപ്പ് കഴിക്കുന്നത് നല്ലതാണ്.
 • തിളപ്പിച്ച് ആറ്റിയ വെള്ളം മാത്രം കുടിക്കുക, തിളപ്പിച്ച് വെള്ളം 24 മണിക്കൂറിനുള്ളില്‍ തന്നെ കുടിക്കുകയും വേണം.

 • പച്ചക്കറികള്‍ നന്നായി കഴുകിയതിന് ശേഷം മാത്രം ഉപയോഗിക്കുക.
 • ആയുര്‍വേദം നിര്‍ദ്ദേശിക്കുന്നത് നിങ്ങളുടെ ദഹനശേഷിക്ക് അനുസരിച്ച്‌ കഴിക്കണമെന്നാണ്. നിങ്ങള്‍ ആഹരം കഴിക്കുമ്പോള്‍ നിങ്ങളുടെ ജതരാഗ്നിയുടെ പ്രാപ്തി അറിഞ്ഞിരിക്കേണ്ടതുണ്ട്. മിതമായ രീതിയില്‍ ഭക്ഷണം കഴിക്കമെന്ന് സാരം.
 • ഇഞ്ചി, പെരുങ്കായം, വെളുത്തുള്ളി, ജീരകം, മല്ലി, മഞ്ഞള്‍, കുരുമുളക് തുടങ്ങിയവ മഴക്കാലത്ത് ഉപയോഗിക്കുന്നത് നല്ലതാണ്. ഇവ ദഹനശേഷി വര്‍ധിപ്പിക്കുന്നതിന് അറിയപ്പെടുന്നവയാണ്. ഇവ ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ധിപ്പിക്കുകയും ചെയ്യുന്നു.
 • പടവലങ്ങ, കൊത്തമര, പാവയ്ക്ക, കാട്ടുപടവലം, ആപ്പിള്‍ ഗാഡ് തുടങ്ങിയവ മഴക്കാലത്ത് കഴിക്കേണ്ട പച്ചക്കറികളാണ്. മഴക്കാലത്ത് ആ കാലാവസ്ഥയില്‍ വിളയുന്ന പഴങ്ങള്‍ മാത്രം കഴിക്കുക.
 • മഴക്കാലത്ത് ഇടയ്ക്ക് ഉപവസിക്കുന്നത് നല്ലതാണ്, പ്രത്യേകിച്ച്‌ യാത്ര ചെയ്യുന്ന ആളുകള്‍. ഒരാഴ്ച്ച അല്ലെങ്കില്‍ രണ്ടാഴ്ച്ച ഉപവസിക്കുന്നത് നിങ്ങള്‍ക്ക് അനവധി ആരോഗ്യപരമായ ഗുണങ്ങള്‍ നല്‍കും. ഇത് നിങ്ങളുടെ ദഹന വ്യവസ്ഥയെ മൊത്തത്തില്‍ മെച്ചപ്പെടുത്തുന്നു.


ആയുര്‍വേദ പ്രകാരം മഴക്കാലത്ത് ചെയ്യരുതാത്ത കാര്യങ്ങള്‍

 • ഊത്തപ്പം, ദോശ, ഇഡലി തുടങ്ങി പുളിപ്പിച്ച ശേഷം ഉണ്ടാക്കുന്ന ആഹാരങ്ങള്‍ ഒഴിവാക്കുക
 • പാകം ചെയ്യാതെ പച്ചക്കറികള്‍, മുളപ്പിച്ച ധാന്യങ്ങളും കഴിക്കുന്നതും പുളിച്ചതും തണുത്തതുമായ ആഹാരവും ഒഴിവാക്കുക. പുളി, , ചമ്മന്തികള്‍, അച്ചാറുകള്‍ എന്നിവ ഒഴിവാക്കുക.
 • ബജ്റ, റാഗി എന്നിവയുടെ ഉപയോഗം പരിമിതപ്പെടുത്തുക. വെള്ളത്തിന്റെ അംശം കൂടുതലായി അടങ്ങിയിരിക്കുന്ന ചോറ്, തണ്ണിമത്തന്‍, കുമ്ബളം എന്നിവ ഭക്ഷിക്കരുത്. ഇവ ശരീരത്തില്‍ നീര്‍വീക്കത്തിന് കാരണമാകുന്നു.
 • ശരീരത്തിന്റെ ദഹനവ്യവസ്ഥയെ ആയാസപ്പെടുത്തുന്ന ഭക്ഷണങ്ങള്‍ ഒഅഴിവാക്കുക. തൈര്, ഉപ്പുരസം അധികമായി അടങ്ങിയിരിക്കുന്ന ആഹാരം, സലാഡ് പോലെയുള്ള വേവിക്കാത്ത ആഹാരങ്ങള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.
 • മഴക്കാലത്ത് സസ്യേതര ആഹാരങ്ങളുടെ ഉപയോഗം പരിമിതപ്പെടുത്തുക.
 • പകല്‍ സമയം ഉറങ്ങുന്നത് ഒഴിവാക്കുക.
 • നിങ്ങളെ ക്ഷീണിപ്പിക്കുന്ന കഠിന ജോലികള്‍ ഒഴിവാക്കുക
 • രാത്രി വൈകി ആഹാരം കഴിക്കരുത്
 • വ്യായാമം നിയന്ത്രിത അളവില്‍ ചെയ്യുക.

Leave a Reply

Your email address will not be published. Required fields are marked *