24 കാരറ്റ് സ്വർണ്ണ ഐസ്ക്രീം വില്പനയ്ക്ക്
ഓരോ ദിവസവും വ്യത്യസ്തമായ ഭക്ഷണം വിഭവങ്ങൾ തയ്യാറാക്കുന്ന എത്രയെത്ര വീഡിയോകളാണ് സാമൂഹികമാധ്യമങ്ങളിൽ പങ്കുവെയ്ക്കുന്നത്. ഇപ്പോഴിതാ അത്തരമൊരു വീഡിയോയാണ് തരംഗമാകുന്നത്. 24 കാരറ്റ് സ്വർണ്ണ ഐസ്ക്രീം തയ്യാറാക്കുന്നതാണ് വീഡിയോയിൽ ഉള്ളത്. ഈ കൊതിയൂറും ഐസ്ക്രീം ലഭിക്കുന്നത് ഹൈദരാബാദിലെ ഹ്യൂബർ ആൻഡ് ഹോളി കഫെയിലാണ്. അഞ്ഞൂറ് രൂപയാണ് ഐസ്ക്രീമിന് ഈടാക്കിയിരിക്കുന്ന വില.
ചോക്ലേറ്റില്‍ ഉണ്ടാക്കിയിട്ടുള്ള കോൺ ഐസ്ക്രീം നിറച്ചശേഷം അതിനുമുകളിലായി 24 കാരറ്റിന്റെ സ്വർണ്ണ ഷീറ്റ് വെക്കുന്നു. കുറച്ചുകൂടെ മനോഹരമാക്കാനായി ഒരു ചെറി കൂടി.
അഭിനവ് ജെസ് വാനി എന്ന ഫുഡ് ബ്ളോഗറാണ് തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഈ സ്വർണ്ണ ഐസ്ക്രീം ഒന്ന് പരീക്ഷിക്കണമെന്ന് തോന്നുകയാണെങ്കിൽ ആർക്കുവേണമെങ്കിലും ഹൈദരാബാദിലേക്ക് വണ്ടികയറാവുന്നതാണ്.