ശാസ്ത്രീയ നൃത്തത്തിൽ മുപ്പത്തിയേഴാം വയസ്സിൽ അരങ്ങേറ്റം കുറിച്ച് ലീമാ സാം.

പി.ആർ. സുമേരൻ.

മുന്നിലെ ജീവിതം ശുന്യമായപ്പോഴും , മനസ്സിലെ പ്രതീക്ഷ കൈവിടാതെ പൊരുതി നേടിയ വിജയത്തിന് ഏറെ മധുരമുണ്ട്. ജീവിതത്തിലെ ആ സുന്ദര നിമിഷത്തിലെ സന്തോഷത്തിലാണ് ലീമ സാം എന്ന ഈ വീട്ടമ്മ.ആ സന്തോഷ വഴികൾ ഇങ്ങനെയാണ്.


ആലപ്പുഴ അർത്തുങ്കൽ സ്വദേശിനിയായ ബ്യൂട്ടിപാർലർ നടത്തുന്ന ലീമ സാമിന്റെ ബാല്യത്തിൽ തന്നെ ശാസ്ത്രീയ നൃത്തം എന്നത് ഒരു സ്വപ്നം ആയിരുന്നു. അന്ന് അതിനുള്ള സാഹചര്യം ഒന്നുമില്ലായിരുന്നു.നൃത്തം പഠിക്കാൻ ആഗ്രഹം പിതാവിനോട് പറഞ്ഞപ്പോൾ ചാച്ചൻ അതിന്റെ ആവശ്യമില്ലെന്ന് പറഞ്ഞ് തടഞ്ഞു. പക്ഷേ, മനസ്സിലെ മോഹം അണയാതെ കൊണ്ട് നടന്നു.
പിന്നെ ഞാൻ ആ മോഹം ഉപേക്ഷിച്ചു. ലീമാ പറയുന്നു


കുടുംബത്തിന് താങ്ങും തണലുമായിരുന്ന തന്റെ പ്രിയപ്പെട്ടവന്റെ അപ്രതീക്ഷിതമായ വേർപാട് താങ്ങാവുന്നതിനും അപ്പുറം ആയിരുന്നു. എന്നിട്ടും രണ്ട് കുഞ്ഞുങ്ങളുനായി ജീവിതം തുടർന്നു.വീണ്ടും ഉള്ളിലടക്കി വച്ച മോഹം വീണ്ടും ഉയർത്തെഴുന്നേറ്റത് മുപ്പത്തി ഏഴാം വയസ്സിലും കഴിഞ്ഞ രണ്ട് വർഷത്തെ കഠിനമായ പരിശ്രമത്തിനോടുവിൽ ആ സ്വപ്നം അവർ യാഥാർഥ്യമാക്കി.
അതിനെന്നെ പ്രാപ്തയാക്കിയത് എന്റെ ആത്മമിത്രവും നൃത്ത – സംഗീത അധ്യാപികയുമായ ദീപ്തികൃഷ്ണയാണ് ലീമ പറയുന്നു.
നൃത്തമായാൽ അരങ്ങേറ്റം കുറിക്കുക ഗുരുവായൂർ ക്ഷേത്രത്തിന്റെ പ്രധാന ഓഡിറ്റോറിയമായ മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ തന്നെ ആയിരിക്കണമെന്ന എല്ലാവരുടെയും സ്വപ്നം പോലെ എനിക്കുമുണ്ടായിരുന്നു ആ സ്വപ്നം
അങ്ങനെ കഴിഞ്ഞ ദിവസം ആ സ്വപ്നം പൂവണിഞ്ഞു. ഏറെ സന്തോഷത്തോടെ ലീമ പറയുന്നു. വർഷങ്ങളുടെ കാത്തിരിപ്പിന്റെ തിളക്കവും, അഭിമാനവും അവരുടെ വാക്കുകളിൽ മുഴങ്ങുന്നു.

ലീമാ സാമിന് രണ്ടു പെൺമക്കളാണ് റെബേക്കായും റൂത്തും ഒരാൾ എവിയെഷനും മറ്റെയാൾ ഒൻപതാം ക്ലാസ്സിലും പഠിക്കുന്നു
ലീമയ്ക്ക്ശാസ്ത്രീയ നൃത്തത്തെ കുറിച്ച് കൂടുതൽ പഠിക്കണമെന്നുണ്ട് അവർ പറഞ്ഞു ലീമയുടെ നൃത്ത അധ്യാപിക
ചേർത്തല കടക്കരപ്പള്ളി സ്വദേശിനിയും തൃപ്പൂണിത്തറ ആർ എൽ വി സംഗീത കോളേജിൽ നിന്ന് സംഗീതത്തിലും ഭരതനാട്യത്തിലും ബിരുദാനന്തര ബിരുദം നേടിയ കലാകാരിയാണ്.


വളരെ അപൂർവമായി ചിലർക്ക് മാത്രം ലഭിക്കുന്ന ഒരു ഭാഗ്യം നൃത്ത സംഗീത അധ്യാപികയായ ദീപ്തികൃഷ്ണയ്ക്ക് ഇത്തവണ ലീമയുടെ സൗഭാഗ്യത്തിലൂടെ ലഭിച്ചു.നൃത്തം ചിട്ടപ്പെടുത്തി ഗാനം ആലപിച്ചതും ദീപ്തികൃഷ്ണയാണ്. കേവലം ഒരു നൃത്തം മാത്രമല്ല അരങ്ങേറിയിരിക്കുന്നത്. ജീവിത പ്രതിസന്ധികളെ അതിജീവിച്ച ലീമ എന്ന കലാകാരിയുടെ ഒരു കലാജീവിതമാണ് ഇവിടെ തളിരിട്ടത്. ഒപ്പം സ്നേഹത്തിന്റെ പുതിയൊരു ലോകവും നമുക്ക് മുന്നിൽ തുറന്ന് തരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!