സഹസ്രദളപത്മം വിരിയുന്ന വീട്
ആയിരം ഇതളുള്ള താമര അഥവാ സഹസ്രദളപത്മത്തെ കുറിച്ച് കേട്ടിട്ടുണ്ടെങ്കിലും അധികമാരും കണ്ടിട്ടുണ്ടാവില്ല. പുരാണങ്ങളില്‍ ദേവിദേവന്മാരുടെ ഇരിപ്പിടം എന്നാണ് സഹസ്രദളപത്മം വിശേഷിപ്പിക്കപ്പെടുന്നത്. ഇത് വീട്ടില്‍ വിരിയിച്ച് ജനശ്രദ്ധ നേടിയിരിക്കുകയാണ് അനു എബിയെന്ന വീട്ടമ്മ.
കേരളത്തില്‍ മൂന്നാലിടങ്ങളില്‍ മാത്രമേ ആയിരം ഇതളുള്ള താമര പുഷ്പിച്ചിട്ടുള്ളു. കണ്ണൂര്‍ ജില്ലയില്‍ അനുവിന്റെ വീട്ടിൽ മാത്രമാണ് സഹസ്രദള പത്മം വിടര്‍ന്നത്.ഒരു വര്‍ഷമായി സഹസ്രദള പത്മം വീട്ടിലുണ്ടെങ്കിലും ഇപ്പോള്‍ മാത്രമാണ് വിടര്‍ന്നതെന്ന് അനു പറയുന്നു. കേരളത്തിന്‍റെ കാലാവസ്ഥയ്ക്ക് അനുയോജ്യമല്ലാത്ത സഹസ്രദള പത്മം പുഷ്പിച്ചതിന്‍റെ സന്തോഷം അനു എബിയുടെ വാക്കുകളില്‍ വ്യക്തമാണ് . സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ നിവധിപേര്‍ പൂവ് കാണാനെത്തുന്നുണ്ട്.ടെറസിലാണ് അനു സഹസ്രദള പത്മം നട്ടത്. ഇത് കൂടാതെ ആമ്പലും താമരയും അനു നട്ട് പരിപാലിക്കുന്നുണ്ട്.
രണ്ടര വര്‍മായി അനു ഈ രംഗത്തുണ്ട്. ഫെയ്സ്ബുക്ക് ഗ്രൂപ്പില്‍ നിന്നാണ് ബൌള്‍ താമര എന്ന ആശയത്തെ കുറിച്ച് അറിഞ്ഞത്. താമരയുടെ കിഴങ്ങ് ലഭിച്ചതോടെ ടെറസിലെ തുച്ഛമായ സ്ഥലത്ത് താമര നട്ടു.കൃത്യമായ പരിചരണവും വളപ്രയോഗവും നൽകിയതിനാൽ വളരെ ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ തന്നെ മൊട്ടിട്ടു.മൊട്ടിട്ട് രണ്ടാഴ്ച കൊണ്ട് താമര വിരിയും. തായ്‌ലൻഡ് ഇനത്തിൽ പെട്ട മികച്ചയിനം ഹൈബ്രിഡ് താമരകൾക്ക് പുറമെ ആമ്പലുകളും ഇവിടെയുണ്ട്. നൂറോളം ആമ്പലുകളും അൻപതോളം താമര ഇനങ്ങളും അനു നട്ടുപരിപാലിക്കുന്നുണ്ട്.
ബുച്ച, റെഡ് പിയോണി, റാണി റെഡ്, അഖില, വൈറ്റ് പിയോണി തുടങ്ങിയ വ്യത്യസ്തങ്ങളായ ഇനങ്ങളും അനുവിന്‍റെ താമര കളക്ഷനിലുണ്ട്.ചോമ്പൂ കോരക്കോട്ടാണ് ഏറ്റവും വില കൂടിയ ഇനം. ഇതിന്‍റെ വിത്തിന് 13,000 രൂപയോളം വില വരും. 300 രൂപയുള്ള ഫോറിനർ എന്ന ആമ്പലാണ് ഏറ്റവും വിലകുറവ്. 10,000 രൂപ മുതൽ 14,000 രൂപ വരെ വിലയുള്ള വ്യത്യസ്തങ്ങളായ ഇനങ്ങള്‍ ഉണ്ട്. നിരവധിപേര്‍ ആവശ്യക്കാര്‍ ഉണ്ട്.
താമരയുടെയും ആമ്പലിന്‍റേയും കിഴങ്ങ് ആവശ്യക്കാര്‍ക്ക് അയച്ചുകൊടുക്കുന്നതുവഴി നല്ലവരുമാനം അനുവിന് ലഭിക്കുന്നുണ്ട്. ഭാവിയില്‍ പൂവും വിപണനമാര്‍ഗമായി സ്വീകരിക്കണമെന്നുണ്ട്. സ്ത്രീകളും കുട്ടികളുമടക്കം നിരവധിയാളുകള്‍ ഈ രംഗത്തേക്ക് കടന്നുവന്നിട്ടുണ്ടെന്നും അനു.
ആലക്കോട് പഞ്ചായത്തിലെ വെള്ളിയാംകണ്ടത്തില്‍ വസതിയിലെ എബിയുടെ ഭാര്യയാണ് അനു. ഗ്യാസ് ഏജന്‍സി ജീവനക്കാരനാണ് എബി. ഒഴിവ് കിട്ടുമ്പോഴൊക്കെ അനുവിന്‍റെ സഹായിക്കാനായി എബിയും കൂടാറുണ്ട്. എബി അനു ദമ്പതികള്‍ക്ക് മൂന്ന് കുട്ടികളുണ്ട്.