ഒറ്റയ്ക്ക് പോരാടി നേടിയ വിജയം; ഇന്ന് മികച്ച വനിതാ സംരംഭക
സ്ത്രീയുടെ നേട്ടങ്ങള്‍ക്ക് പിന്നില്‍ പുരുഷനാണ് എന്ന പറച്ചില്‍ ജീവിതം കൊണ്ട് തിരുത്തികാണിക്കുകയാണ് ഡോ. അപര്‍ണ. അവരുടെ ഒറ്റയാള്‍ പോരാട്ടത്തില്‍ ഇന്ന കേരളത്തില്‍ അറിയപ്പെടുന്ന വനിത സംരംഭകയായി അവര്‍ മാറി.കൂട്ടുകാരിയുടെ റിപ്പോര്‍ട്ടര്‍ ബിന്‍സി ബിജു നടത്തിയ അഭിമുഖം
സൗപർണിക യുടെ തുടക്കം
ഇരുപത്തിനാലാം വയസ്സിലാണ് വിവിഹിതയാകുന്നത്. അവരുടെ ജീവിത സാഹചര്യവുമായി ഒത്തുപോകില്ലെന്ന് മനസ്സിലായപ്പോള്‍ പിരിയാന്‍ തീരുമാനിച്ചു. തികഞ്ഞ ആത്മവിശ്വാസം ഉള്ളതുകൊണ്ട് മാത്രമാണ് ഞാൻ ഇപ്പോൾ ഇവിടെ എത്തി നില്കുന്നത്.കുഞ്ഞിനേയും കൊണ്ട് ഭർത്താവിനെ വീട്ടിൽനിന്ന് പടിയിറങ്ങുമ്പോൾ എന്റെ മുന്നിൽ ഉള്ള വഴി അവ്യക്തമായിരുന്നു. എങ്കിലും മരിക്കാനായി തീരുമാനിച്ച എനിക്ക് എങ്ങനെയെങ്കിലും ജീവിക്കണം, എന്ന ചിന്ത ശക്തമായി എന്നിൽ ഉണ്ടായിരുന്നു. ആയുവേദ ഡോക്ടറായതുകൊണ്ടുതന്നെ സൗപർണിക ആയുവേദ എന്ന സ്ഥാപനം തുടങ്ങാന്‍ തീരുമാനിക്കുന്നത്.
ഞാൻ തിരഞ്ഞെടുത്ത വഴി ആദ്യം ഒന്നും ആർക്കും അംഗീകരിക്കാൻ പറ്റിയിരുന്നില്ല. സ്ഥിര വരുമാനം ഉള്ള ജോലി അല്ലാതിരുന്നതിനാൽതന്നെ സ്വാഭാവികമായും വീട്ടിൽ ആശങ്കയുണ്ടായിരുന്നു. ജീവിതത്തിൽ എനിക്ക് വിജയിക്കാൻ സാധിച്ചതിൽ കുടുംബത്തിന്റെ പങ്ക് വളരെ വലുതാണ്.അച്ഛനും അമ്മയും എന്നെ സ്നേഹത്തോടെ ചേർത്തുപിടിച്ചു, അവർ എനിക്ക് ഒരുപാട് ധൈര്യം നൽകി. അവരോടൊപ്പം എന്റെ സുഹൃത്തുക്കളും ഒപ്പം ഉണ്ടായിരുന്നു.അങ്ങനെ ഉടലെടുത്തതാണ് “സൗപർണിക ആയുർവേദ” എന്ന സംരംഭം. ഒരുപക്ഷേ ആരും എനിക്ക് സഹായത്തിനായി ഇല്ലായിരുന്നുവെങ്കിലും ജീവിക്കാനായി ഞാൻ തീർച്ചയായും ഒരു നല്ല വഴി തിരഞ്ഞെടുക്കും ആയിരുന്നു. കാരണം ജീവിതത്തിൽ തോറ്റു പിന്മാറാൻ ഞാൻ ഒരിക്കലും ആഗ്രഹിക്കുന്നില്ല
മുടികൊഴിച്ചിലിന് ശാശ്വത പരിഹാരം ‘ലോമ ഫോർ ഹെൽതി ഹെയർ
മുടിക്ക് ആരോഗ്യവും സൗന്ദര്യവും നൽകുന്ന മരുന്നുകളാണ് ലോമ ഹെയർ ഓയിൽ അടങ്ങിയിരിക്കുന്നത്.അതുകൊണ്ടുതന്നെ മുടികൊഴിച്ചിലിനു ഉത്തമ പരിഹാരമാണ് ഈ ഹെയർ ഓയിൽ. മഞ്ചേരിയുടെ അടുത്തുള്ള നറുകര എന്ന സ്ഥലത്താണ് ഞാൻ താമസിക്കുന്നത്.പ്രകൃതിദത്തമായ അനേകം സസ്യങ്ങൾ കൊണ്ട് സമൃദ്ധമായ നാടാണ് എന്റെത്. ഔഷധഗുണങ്ങളുള്ള ഈ സസ്യങ്ങൾ ഉപയോഗിച്ച്, വീട്ടിലെ തേങ്ങ ആട്ടിയ വെളിച്ചെണ്ണയിലാണ് ഹെയർ ഓയിൽ ഉണ്ടാക്കുന്നത്.
മുടിക്ക് നല്ലതും എന്നാൽ തണുപ്പില്ലാത്തതുമായ മരുന്നുകൾ, അലർജിയും കഫസംബന്ധമായ പ്രശ്നങ്ങളും പ്രതിരോധിക്കാനുള്ള മരുന്നുകൾ ഇവ ചേർത്തു പാകം ഉറപ്പുവരുത്തിയാണ് ലോമ തയാറാക്കുന്നത്. അതുകൊണ്ടുതന്നെ എല്ലാ അവസ്ഥയിലും ഇത് അനുയോജ്യമാണ്. ചെറിയ കുട്ടികൾ മുതൽ പ്രായം ചെന്നവർക്കുവരെ ധൈര്യമായി ലോമ ഉപയോഗിക്കാം.
സൗപർണിക ആയുർവേദയിൽ പല രാജ്യങ്ങളിൽ നിന്നും രോഗികൾ എത്തി ചികിത്സ നേടാറുണ്ട്. എല്ലാ കസ്റ്റമേഴ്സിനും മുടിയെക്കുറിച്ചുള്ള ആശങ്കകൾ പങ്കുവയ്ക്കാനും പരിഹാരങ്ങൾ അന്വേഷിക്കാനുമായി എപ്പോഴും സന്നദ്ധരായ ഡോക്ടർമാരുണ്ട് എന്നതാണ് സൗപർണിക ആയുർവേദയുടെ മറ്റൊരു പ്രത്യേകത. വീട്ടിൽ ഇരുന്നുകൊണ്ട് തന്നെ ഡോക്ടർമാരോട് ഫോണിൽ സംസാരിക്കാനും വിവരങ്ങൾ അറിയാനും സാധിക്കും
കൊറിയർ സർവീസുകൾ ഞങ്ങൾ ആരംഭിച്ചു.അങ്ങനെ ആളുകൾ പറഞ്ഞ് അറിഞ്ഞാണ്, മലയാളികളുടെ സ്വകാര്യ അഹങ്കാരമായ ലോമ ഫോർ ഹെൽത്ത് ഹെയർ എന്ന ബ്രാൻഡ് രൂപം കൊള്ളുന്നത്. ഇപ്പോൾ ഷോപ്പിംഗ് ആപ്ലിക്കേഷനായ ഫ്ലിപ്കാർട്ടിലും ആമസോണിലും ഓയിൽ ലഭ്യമാണ്.ആരംഭിച്ചപ്പോൾ ഇത്രയും സക്സസ് ഫുൾ ആകുമെന്ന് ഞാൻ കരുതിയിരുന്നില്ല. ഇപ്പോൾ ഇവിടെ വരെ എത്തി നിൽക്കുന്നതിൽ ഒരുപാട് സന്തോഷം.
സ്ത്രീകളോട്
നമ്മുടെ സമൂഹത്തിൽ ഭര്‍ത്താവില്‍ നിന്നും ഒട്ടും സുരക്ഷിതരല്ലാത്ത സ്ത്രീകള്‍ ഉണ്ട്. അവരൊക്കെ ജീവിതത്തിൽ ഉറച്ച ഒരു തീരുമാനം എടുത്തു കഴിഞ്ഞാൽ, തീരാവുന്നതേയുള്ളൂ എല്ലാ പ്രശ്നങ്ങളും. ഒറ്റയ്ക്കായാലും തങ്ങൾക്ക് ജീവിക്കുവാനുള്ള മാർഗ്ഗങ്ങൾ എന്തൊക്കെയാണെന്ന് സ്വയം മനസ്സിലാക്കുക. എന്നിട്ട് അതിനായി ആത്മാർത്ഥമായി പ്രയത്നിക്കുക. നമ്മൾ സന്തോഷത്തോടുകൂടി ആണോ ഇരിക്കുന്നത് എന്ന് മാത്രം നമ്മൾ ചിന്തിക്കുക, മറ്റുള്ളവരെക്കാൾ എല്ലാം വലുതായി നമ്മളുടെ സന്തോഷത്തിന് പ്രാധാന്യം കൊടുക്കുക.സ്വന്തമായി സന്തോഷത്തോടെ ഇരിക്കുകയാണെങ്കിൽ മാത്രമേ മറ്റുള്ളവർക്കും അത് പകർന്നുകൊടുക്കുവാൻ നമുക്ക് സാധിക്കുകയുള്ളൂ.ഒരിക്കലും സമൂഹത്തെ ബോധിപ്പിച്ചു കൊണ്ട് നമ്മൾക്ക് ജീവിക്കാൻ സാധിക്കുകയില്ല. ആത്മവിശ്വാസത്തോടുകൂടി മുൻപോട്ട് പോയിക്കഴിഞ്ഞാൽ ഏതൊരു ജീവിതവും ഒറ്റയ്ക്ക് വിജയകരമാക്കാൻ നമ്മളെ കൊണ്ട് സാധിക്കും
ബിസിനസ് രഹസ്യം
ബിസിനസ് വിജയിക്കാന്‍ കാരണം ആത്മാർത്ഥമായി പറഞ്ഞാൽ അത് എന്റെ മകൻ തന്നെയാണ്.ഞാൻ ഇതിലേക്ക് എല്ലാം ഇറങ്ങിത്തിരിക്കുമ്പോൾ എന്റെ മകന് നാല് വയസ്സായിരുന്നു ഉണ്ടായിരുന്നത്.അവൻ എന്നോട് വളരെ വലിയ രീതിയിൽ തന്നെ സഹകരിച്ചു എന്നതാണ് എനിക്ക് കിട്ടിയ ഏറ്റവും വലിയ അനുഗ്രഹം. ഒരുപക്ഷേ അവൻ എന്റെ ജോലിയോടും, എന്റെ ജോലിസംബന്ധമായ യാത്രകളോടും ഒക്കെ പൊരുത്തപ്പെട്ടിലായിരുന്നങ്കിൽ, എനിക്ക് അവനിലേക്ക് കൂടുതൽ ശ്രദ്ധ കൊടുത്തുകൊണ്ട് ഇതിൽ നിന്നും മാറിനിൽക്കേണ്ട ഒരു സാഹചര്യം ഉണ്ടായിരുന്നേക്കാം. ചെറുപ്പം മുതൽ തന്നെ കാര്യങ്ങളൊക്കെ മനസ്സിലാക്കിക്കൊണ്ടാണ് എന്റെ മകൻ വളർന്നുവന്നത്. ഞങ്ങൾ എന്റെ കുടുംബത്തോടൊപ്പമാണ് താമസിക്കുന്നത്. അതിനാൽ തന്നെ ജോലിസംബന്ധമായ എന്ത് കാര്യങ്ങൾക്ക് എനിക്ക് യാത്ര ചെയ്യേണ്ടി വന്നാലും എന്റെ മാതാപിതാക്കളോടൊപ്പം എന്റെ കുഞ്ഞ് എന്നും സുരക്ഷിതനാണ്.
അമ്മ എന്ന നിലയും ഇരട്ടി സക്സസ്ഫുൾ ആണ് ആണ്.കാരണം എന്റെ കുഞ്ഞിനെ കൊടുക്കാവുന്നതിൽ ഏറ്റവും നല്ല ഒരു ജീവിതമാണ് അവനിപ്പോൾ ഞാൻ കൊടുക്കുന്നത് മകന് ഞാൻ പൂർണ്ണമായും നല്ലൊരു മാതൃകയാണ് കാണിച്ചു കൊടത്തുതത്. എന്നും അടികിട്ടി, മർദ്ദങ്ങൾ സഹിച്ചു ജീവിക്കുന്ന ഒരു അമ്മയെ കണ്ടു വരുന്നതിനേക്കാൾ ഏറ്റവും അനുയോജ്യമായ ഒന്നാണ് സ്വന്തമായി അധ്വാനിച്ച് കുടുംബം പുലർത്തുന്ന ഒരു അമ്മയുടെ മകനായി വളരുന്നത്. അത് എന്റെ മകന് ഭാവിയിലും ഒരുപാട് ഗുണം ചെയ്യുമെന്ന് ഞാൻ വിശ്വസിക്കുന്നു.
ജനിച്ചതും വളർന്നതും,മലപ്പുറം ജില്ലയിലെ മഞ്ചേരിയിൽ ആയിരുന്നു. മഞ്ചേരി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലാണ് പ്ലസ്ടു പഠനം പൂർത്തിയാക്കിയത്. പിന്നീടുള്ള എന്റെ ആയുർവേദ പഠനം, മണിപ്പാലിൽ ആയിരുന്നു. എന്റെ മാതാപിതാക്കൾ സ്കൂൾ അദ്ധ്യാപകരായിരുന്നതിനാല്‍ തന്നെ പഠന കാര്യത്തിൽ ഞാൻ ഒട്ടും പുറകോട്ട് ആയിരുന്നില്ല. ഒരു സഹോദരനും, അച്ഛനും അമ്മയും അടങ്ങുന്നതാണ് എന്റെ കുടുംബം.