‘എം ഇംഗ്ലീഷ് ചായ് വാലി’ ശ്രദ്ധനേടി തുക്തൂകിയുടെ ചായക്കട
എം എ ഇംഗ്ലീഷ് ചായ് വാലി എന്ന ചായക്കടയുടെ പേര് ഇപ്പോള്‍ രാജ്യത്ത് വൈറലാണ്. തുക്തൂകി ദാസ് എന്ന യുവതി തന്‍റെ ബിരുദാനന്തര ബിരുദം കടയുടെ പേരിനോട് ചേർത്തുവച്ചത്തോടെയാണ് യുവതിയുടെ ചായക്കട പൊതുജനശ്രദ്ധ നേടുന്നത്. ജോലിയൊന്നും കിട്ടാത്തത് കൊണ്ടല്ല തുക്തൂകി ചായക്കടനടത്തുന്നത്. സ്വന്തമായി എന്തെങ്കിലും ചെയ്യണമെന്ന് ആഗ്രഹത്താലാണ്. മാതാപിതാക്കള്‍ മക്കളെ പഠിച്ച് ജോലിക്കാരാക്കുന്നു. പെണ്‍മക്കളെ കെട്ടിച്ചയക്കുന്നു.എന്തെങ്കിലും വ്യത്യസ്തമായി ചെയ്യണം എന്ന ആഗ്രഹത്താലാണ് ചായക്കട തുടങ്ങിയത്. സ്വന്തം കാലില്‍ നിന്ന് വരുമാനം ഉണ്ടാക്കുന്നത് നല്ലതല്ലേ എന്നും തുക്തൂകി ചോദിക്കുന്നു.പാർഗാനസ് ജില്ലയിൽ ഹാബ്ര റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിലാണ് വൈറലായ തുക്തൂകിയുടെ ചായക്കടയുള്ളത്.
ഒരു വർഷം മുൻപ് രബീന്ദ്ര ഭാരതി സർവകലാശാലയിൽ നിന്നാണ് തുക്തൂകി പിജി നേടിയത്. കുട്ടികള്‍ക്ക് ട്യൂഷനെടുത്ത് പണം സമ്പാദിച്ചു . 10000 രൂപ മുടക്കു മുതൽ ആയതോടെ കടയും തുടങ്ങി. ഇപ്പോൾ കടയിൽ വരുന്നവർ ചായയ്ക്കൊപ്പം സെൽഫി എടുക്കാനും ആഗ്രഹിക്കുന്നു. എല്ലാ ജോലിക്കും അതിന്റേതായ അന്തസ്സ് ഉണ്ട്. ചായക്കട നടത്തുന്നത് മോശം കാര്യമല്ല. പൊതുജനത്തിന്‍റെ കഴ്ചപ്പാട് ഇനിയും മാറണം തുക്തൂകി പറയുന്നു.
കട തുടങ്ങാൻ 3 സ്ഥലങ്ങൾ കണ്ടു വച്ചിരുന്നു. കോളജ് ആയിരുന്നു ആദ്യത്തേത്. കോവിഡ് കാലത്ത് കോളജ് അടച്ചതോടെ ആ മോഹം പൊലിഞ്ഞു. ആശുപത്രി നോക്കിയെങ്കിലും പരിസരത്ത് സ്ഥലം കിട്ടിയില്ല. അതോടെ റെയിൽവേ സ്റ്റേഷൻ എന്നത് ഉറപ്പിച്ചു. തുക്തൂകിയുടെ മാതാപിതാക്കളും തങ്ങളുടെ മകള്‍ സ്വന്തം കാലില്‍ നിന്ന് വരുമാനമുണ്ടാക്കുന്നതില്‍ അഭിമാനം ഉണ്ടാക്കുന്നു. തുക്തൂകിക്ക് രണ്ട് സഹോദരങ്ങള്‍ കൂടെയുണ്ട്.
വിവാഹിതയാകുന്നതിന് മുന്‍പ് സ്വന്തമായി വരുമാനം വേണം. തന്നെ സഹായിക്കാന്‍ നല്ലവരായ നിരവധി ആളുകള്‍ മുന്നോട്ട് വന്നിട്ടുണ്ട്. എന്നാല്‍ അതൊക്കെ താന്‍ സ്നേഹപൂര്‍വ്വം നിരസിക്കുകയാണുണ്ടായതെന്ന് യുവതി പറയുന്നു.കൊല്‍ക്കത്തയില്‍ ഇനിയും നിരവധി കടകള്‍ തുടങ്ങാന്‍ ആഗ്രഹമുണ്ടെന്നും തുക്തൂകി കൂട്ടിചേര്‍ക്കുന്നു.