ഇൻസ്റ്റഗ്രാം വെറും ഫോട്ടോഷെയറിംഗ് ആപ്പ് അല്ല!
ഇൻസ്റ്റഗ്രാം ഇനിയൊരു ഫോട്ടോഷെയറിങ് ആപ്പ് അല്ലെന്നു ഇൻസ്റ്റഗ്രാം മേധാവി ആദം മൊസേരി. ഇൻസ്റ്റഗ്രാമിന്റെ പുതിയ ഫീച്ചറുകളുമായി ബന്ധപ്പെട്ട് പങ്കുവെച്ച ഒരു വീഡിയോയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഓൺലൈൻ കണ്ടന്റ് ക്രിയേറ്റർമാരെ ലക്ഷ്യമിട്ടുള്ള പദ്ധതികളാണ് കമ്പനി ആസൂത്രണം ചെയ്യുന്നത്. ടിക് ടോക്ക്, യൂട്യൂബ് എന്നിവയോട് മത്സരിക്കുന്നതിനായി വീഡിയോ ഉള്ളടക്കങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകുന്നു. ആളുകൾ ഇൻസ്റ്റഗ്രാമിലേക്ക് വരുന്നത് വിനോദത്തിന് വേണ്ടിയാണെന്ന് അദ്ദേഹം പറഞ്ഞു. അതുകൊണ്ടുതന്നെ ഇൻസ്റ്റഗ്രാമിനെ പൊതുവായി വിനോദത്തിനുള്ള ഇടമാക്കി മാറ്റാനാണ് ശ്രമ൦.
എക്സ്ക്ലൂസിവ് സ്റ്റോറീസ് എന്ന പുതിയ ഫീച്ചർ ഉടൻ ഇൻസ്റ്റഗ്രാമിൽ എത്തും. അതുപോലെ പെയ്ഡ് സബ്സ്ക്രിപ്ഷൻ അടക്കമുള്ള മാറ്റങ്ങൾ ഉണ്ടാകുമെന്നു റിപ്പോർട്ടുകളുണ്ട്.