റിയല്‍മിയുടെ ലാപ്പ്ടോപ്പ് ‘റില്‍മി ബുക്ക്’
സ്മാർട്ട്ഫോൺ നിർമാതാക്കളായ റിയൽമി ലാപ്ടോപ്പ് രംഗത്തേക്കും ചുവടുമാറ്റുന്നു. ഇതിന്‍റെ ഭാഗമായി ലാപ്ടോപ്പ്, റിയൽമി ബുക്ക്, ഓഗസ്റ്റില്‍വിപണിയിലെത്തിയേക്കും.
ടിപ്പ്സ്റ്റർ സ്റ്റീവ് എച്. എംസിഫ്ലൈ (ഓൺലീക്സ്) ആണ് റിയൽമി ബുക്കിന്റെ വില സംബന്ധിച്ച സൂചനകൾ പുറത്ത് വിട്ടത്. 40,000 രൂപയ്ക്ക് താഴെയായിക്കും വില എന്നും അടുത്ത മാസം അവസാനമാവും റിയൽമി ബുക്ക് ലോഞ്ച് എന്നും , 14-ഇഞ്ച് ഫുൾ എച്ഡി ഡിസ്പ്ലേ ആയിരിക്കും ലാപ്‌ടോപ്പിന് ഓൺലീക്സ് റിപ്പോർട്ട് ചെയ്യുന്നു.
സിൽവർ നിറത്തിലാണ് റിയൽമി ബുക്ക് വിപണിയിലെത്തുന്നത്.ആപ്പിളിന്റെ മാക്‌ബുക്കിന് സമാനമായ ലുക്കിലാവും റിയൽമി ബുക്ക് വിപണിയിലെത്തുകയെന്നും അഭ്യൂഹങ്ങള്‍ ഉണ്ട്.ഇന്റൽ കോർ i3, കോർ i5 എന്നിവയാകും പ്രോസസ്സറുകൾ രണ്ടിൽ കൂടുതൽ റാം + സ്റ്റോറേജ് കോമ്പിനേഷനുകളിൽ റിയൽമി ബുക്ക് ലഭിക്കും. വണ്ണം കുറഞ്ഞ ബോഡി (16 എംഎം), 1.5 കിലോഗ്രാം ഭാരം, 307 എംഎം നീളം, 229 എംഎം വീതി എന്നിവയാണ് ഇതുവരെ അനൗദ്യോഗികമായി പുറത്ത് വന്ന വിവരങ്ങൾ. അതെ സമയം അടുത്തിടെ പുറത്തിറങ്ങിയ വിൻഡോസ് 11 ആയിരിക്കും ഓപ്പറേറ്റിംഗ് സിസ്റ്റം റിയൽമി ബുക്കിന് എന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. യുഎസ്ബി ടൈപ്പ്-സി, യുഎസ്ബി ടൈപ്പ്-എ, മൈക്രോഫോൺ-ഹെഡ്‍ഫോൺ കോംബോ ജാക്ക് എന്നിവ റിയൽമി ബുക്കിനുണ്ടാവും.
റിയൽമി ജിടി സ്മാർട്ട്ഫോണിന്റെ അവതരണത്തോടൊപ്പം റിയൽമി ബുക്കിന്റെ ടീസർ ചിത്രം കമ്പനി പുറത്ത് വിട്ടിരുന്നു. മാത്രമല്ല റിയൽമി ലാപ്ടോപ്പ് കോക്രിയേഷൻ പ്രോഗ്രാം കമ്പനി പ്രഖ്യാപിച്ചിരുന്നു.