സ്വപ്‍നയുടെ വിജയ ഗാഥ

ഇഷ്ട്ടമുള്ള പാത തെരെഞ്ഞടുക്കുവാൻ അവസരം കിട്ടാതെ വരുകയും പിന്നീട് കാലം അതിനു വഴിയൊരുക്കുകയും അതിൽ വിജയക്കൊടി പാറിച്ച സ്വപ്ന യുടെ വിജയ ഗാഥയാണ് ഇന്നത്തെ നേട്ടത്തിൽ ഉൾകൊള്ളിച്ചിരിക്കുന്നത്.

ബാങ്ക് ഉദ്യോഗം രാജി വെച്ച് കുക്കിംഗിലേക്ക്

ആക്സിസ് ബാങ്കിലായിരുന്നു ഞാൻ വർക്ക്‌ ചെയ്തിരുന്നത്.രണ്ടാമത്തെ കുഞ്ഞിൻറെ ജനനത്തെ തുടർന്ന് ജോലി റിസൈൻ ചെയ്തു. വീട്ടുകാര്യങ്ങൾ എല്ലാം കഴിഞ്ഞു മിച്ചം വരുന്ന ടൈമിൽ തന്റെ പാഷൻ കൂടിയായ കുക്കിംഗിലേക്ക് തിരിഞ്ഞു. പാചകത്തിൽ തന്റേതായ പരീക്ഷങ്ങൾകൂടി നടത്തി സ്വപ്ന. കുട്ടിക്കാലത്തു അമ്മൂമ്മയുടെ രുചികൂട്ടുകൾ കണ്ടുശീലിച്ചതുകൊണ്ടാകാം പാചകത്തിൽ പുതിയ പരീക്ഷങ്ങൾ നടത്താൻ തനിക്ക് ധൈര്യം പകർന്നതെന്നും സ്വപ്ന പറയുന്നു. ഭർത്താവിന്റെ കൂട്ടുകാരൊക്കെ വിഭവങ്ങൾ ടേസ്റ്റ് ചെയിതിട്ടു നല്ല അഭിപ്രായമാണ് പറഞ്ഞിരുന്നത്. ഫോട്ടോഗ്രാഫി ഇഷ്ട്ടമായതു കൊണ്ട് ഉണ്ടാക്കുന്ന ഫുഡിന്റ ഫോട്ടോ എടുക്കുമായിരുന്നു. ഇന്നത്തെ പോലെ അന്ന് ഫേസ്ബുക്കിൽ ഫുഡ്‌ ഗ്രൂപ്പുകൾ സജീവമായിരുന്നില്ല. അമ്മച്ചിയുടെ അടുക്കള എന്ന കൂട്ടായ്മയിൽ ഫുഡിന്റെ ഫോട്ടോ ഇട്ടു. റെസിപ്പി ആവശ്യപ്പെട്ടു ഒത്തിരി കമന്റ്‌ വന്നു. അങ്ങനെയാണ് സ്വദ് ക്യുസീൻ എന്ന വെബ് സൈറ്റ് ആരംഭിക്കുന്നത്.

സ്വാദ് ക്യുസീൻ വൈറൽ

സ്വാദ് ക്യുസീനിലൂടെ സ്വപ്നയുടെ പാചക വൈദഗ്ധ്യം പുറംലോകം അറിഞ്ഞു.ഓൺലൈൻ, യൂട്യൂബ് സംവിധാനങ്ങൾ നമ്മുടെ നാട്ടിൽ പ്രചരിക്കുന്നതിനും വർഷങ്ങൾക്കുമുമ്പാണ് ഇത്തരമൊരു പരീക്ഷണം നടത്തിയത്. ആയിടക്ക് തന്നെ സ്വാദ് ക്യു സീനിലൂടെ ആഡ്സെൻസ് വഴി നല്ലൊരു വരുമാനവും സ്വപ്നക്ക് ലഭിച്ചിരുന്നു. അങ്ങനെ മാധ്യമങ്ങളും ഈ പാചക വൈദഗ്ധ്യത്തെ ഏറ്റെടുത്തു.

കേറ്ററിംഗ് സർവീസിലേക്ക്

മാധ്യമങ്ങൾ നൽകിയ പിന്തുണയാണ് കേറ്ററിംഗ് സർവീസിനു തുടക്കമിട്ടത്.വെബ്സൈറ്റിന്റെ പേര് തന്നെയാണ്കേറ്ററിംഗ് സർവീസിനും സ്വപ്ന നൽകിയത്.വളരെ പെട്ടന്നുതന്നെ സ്വപനയുടെ പാചക നൈപുണ്യം അനന്തപുരി ഏറ്റെടുത്തു. സ്വപ്‍നയുടെ സ്പെഷ്യൽ ഗ്രീൻ മസാല ദം ബിരിയാണി തലസ്ഥാനത്തെ ഭക്ഷണപ്രേമികളുടെ പ്രിയപ്പെട്ട വിഭവമായിമാറി.പ്രതീക്ഷിച്ചതിലും വേഗത്തിൽ ബിരിയാണി പായ്ക്കറ്റുകൾ തിരുവനന്തപുരം നഗരത്തിൽ വിറ്റഴിക്കപ്പെട്ടു. വിപണി കീഴടക്കി എന്നതിനേക്കാളുപരി തൻറെ കുക്കിംഗ് പാഷന് കിട്ടിയ പ്രോത്സാഹനം ആയിട്ടാണ് സ്വപ്ന ആ നേട്ടത്തെ കാണുന്നത്.

ടെയ്സ്റ്റിനേക്കാൾ ആരോഗ്യത്തിനു ആണ് പ്രാധാന്യം. തൻറെ രണ്ടു കുട്ടികൾക്കും കൊടുക്കുന്ന പോലെ മായമൊന്നും കലർത്താത്ത ഹെൽത്തി ഫുഡാണ് സ്വപ്ന തയ്യാറായക്കുന്നത്. ഈ റെസിപ്പി കളിൽ ഒന്നും മൈദയും അമിതമായ എണ്ണയും ഉൾപ്പെടുത്തിയിട്ടില്ല. ആവശ്യമെങ്കിൽ സാധാരണ വെളിച്ചെണ്ണ മാത്രമാണ് ഉപയോഗിക്കുന്നതെന്നും സ്വപ്ന.

പൊതിച്ചോറിൽ സ്നേഹവിരുന്ന്

തിരുവനന്തപുരം നഗരത്തിൽ പൊതിച്ചോറ് എന്ന ആശയം മുന്നോട്ടു വെക്കുന്നതും സ്വപ്നയായിരുന്നു. വാട്ടിയ വാഴയിലയിൽ ചോറ് വിളമ്പി അതിനുപുറത്ത് ചമ്മന്തി, പ്രത്യേകം തയ്യാറാക്കിയ കടും മാങ്ങാ അച്ചാർ, ഓലെറ്റ്,മെഴുക്കുപുരട്ടി, തോരൻ, മാമ്പഴപുളിശ്ശേരി ഇതൊക്കെയാണ് പൊതിച്ചോറിലുള്ള വിഭവങ്ങൾ. സ്പെഷ്യൽ വേണ്ടവർക്ക് അതും പൊതിച്ചോറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പൊതിച്ചോറും പെട്ടന്ന് തന്നെ ക്ലിക്കായി.

ബർത്ത് ഡേ പാക്കേജ്

എല്ലാം ഒരുകുടകീഴിൽ എന്നുപറയുന്നത് പോലെ ആവശ്യക്കാർക്ക് കേക്ക് നു പുറമെ സെലിബ്രേഷനു ആവശ്യമായ വിഭവങ്ങൾ കൂടെ സ്വപ്ന തയ്യാറാക്കി കൊടുക്കുന്നുണ്ട്. സ്വപ്നയ്ക്ക് സഹായത്തിനു ഒരു കൂട്ടം വനിതകൾ തന്നെയുണ്ട്. ഡെലിവറി ചെയ്യുന്നത് ബോയ്സ് ആണ്.

കോവിഡ് സാഹചര്യത്തിൽ കേറ്ററിംഗ് യൂണിറ്റ് പ്രതിസന്ധിയിൽ ആയപ്പോൾ മറ്റെല്ലാവരും ചെയ്യുന്നതുപോലെ  യൂട്യൂബ് ചാനൽ എന്ന ട്രെൻഡിങ്  സ്വപ്നയും ആശ്രയിച്ചു. അങ്ങനെ സ്വാദ് ക്യുസീൻ എന്ന പേരിൽ  തന്നെ യൂട്യൂബ് ചാനൽ തുടങ്ങി. വ്യത്യസ്തമായ നിരവധി റെസിപ്പികൾ അതിലൂടെ പങ്കുവയ്ക്കുന്നുണ്ട്.5000 ത്തിലധികം ഫോളോവെർസ് ചാനലിനുണ്ട്. 

കവടിയാർ സ്വദേശി രാകേഷിന്റെ ഭാര്യയാണ് സ്വപ്ന. രാകേഷ് ബിസിനസ്‌ ചെയ്യുന്നു. രണ്ട് മക്കൾ. ഹോട്ടൽ മാനേജ്മെന്റ് പഠിക്കനായിരുന്നു ആഗ്രഹം. വീട്ടുകാർക്ക് സമ്മതമായിരുന്നില്ല. ബി. എ ഹിസ്റ്ററി ട്രാവൽ ആൻഡ് ടൂറിസം ആണ് പഠിച്ചത്. എം ബി എ കഴിഞ്ഞ് ബാങ്കിൽ ജോലിക്ക് കയറി. വിവാഹം കഴിഞ്ഞതിനു ശേഷമാണ് എന്താണോ ഞാൻ ആഗ്രഹിച്ചത് അവിടെയെത്തിപ്പെടാൻ എനിക്ക് സാധിച്ചതെന്നും അതിനു ഭർത്താവിനോട് ഞാൻ കടപ്പെട്ടിരിക്കുന്നുവെന്നും സ്വപ്ന കൂട്ടിച്ചേർക്കുന്നു.

പാർവതി

Leave a Reply

Your email address will not be published. Required fields are marked *