ആകാശത്തോളം സ്വപ്‌നങ്ങൾ ; യാത്രയാണ് ജീവിതം
കൈരളിയുടെ ശ്രീ നേരിട്ടറിയാന്‍ പാര്‍വതി ഇറങ്ങി തിരിച്ചപ്പോള്‍ ഞെട്ടിയത് കേരള സമൂഹം ഒന്നടങ്കം ആയിരുന്നു. നാടിനെയും നാട്ടുകാരെയും അടുത്തറിയാന്‍ സോളോ ട്രിപ്പ് നടത്തുന്ന ചങ്ങനാശ്ശേരിക്കാരി പാര്‍വതിയുടെ വിശേഷങ്ങള്‍ കൂട്ടുകാരിയോട് പങ്കുവെയ്ക്കുന്നു.
ഹിച്ച് ഹൈക്കിങ്
ഹിച്ച് ഹൈക്കിങ് ആണ് ഞാന്‍ നടപ്പിലാക്കിയത്. പോകുന്ന സ്ഥലത്തെ കുറിച്ച് മുന്‍കൂട്ടി പ്ലാന്‍ ചെയ്യാതെ, എവിടെ സ്റ്റേ ചെയ്യണം എന്ന് ധാരണ ഇല്ലാതെ, യാത്രക്ക് ആവശ്യം ഉള്ള പണം ഇല്ലാതെ ലിഫ്റ്റ് ചോദിച്ചുള്ള യാത്ര. യാത്ര തുടങ്ങിട്ടു ഇപ്പോള്‍ ഒരുമാസവും 10 ദിവസവും പിന്നിടുന്നു ..7 ജില്ലയിൽ യാത്ര ചെയ്തു . ഇപ്പോൾ ഞാൻ തൃശൂർ ആണുള്ളത് യാത്രയ്ക്കായി എത്ര ദിവസം വേണ്ടി വരും എന്നറിയില്ല. ഒന്നുമാത്രം അറിയാം യാത്ര ആഴിമലയില്‍ അവസാനിക്കും.അമ്മ തന്ന പോക്കറ്റ് മണി മാത്രമാണ് എന്റെ കയ്യില്‍ ഉണ്ടായിരുന്നത്. ലിഫ്റ്റ് തരുന്ന ആളുടെ ഫോട്ടോ യാത്ര കൂട്ടായ്മ ഗ്രൂപ്പില്‍ ഇടും. യാത്രയുടെ ഡീറ്റെയില്‍സ് സോഷ്യല്‍ മീഡിയ, വ്‌ലോഗിലും അപ്പ്ഡേറ്റ് ചെയ്യും. ഇങ്ങനെ ചെയ്യുന്നത് ചെറിയ സേഫ്റ്റിയുടെ ഭാഗമാണ്. ലിഫ്റ്റ് തരുന്നവര്‍ തന്നെയാണ് സ്റ്റേ ഒരുക്കി തരുന്നന്നത്.
നാടിന്റെ കരുതല്‍
ഒറ്റക്ക് ഒരു പെണ്‍കുട്ടി യാത്ര ചെയ്യുന്നു. എല്ലാവരുടെയും മുഖങ്ങളില്‍ അമ്പരപ്പായിരുന്നു. ടെന്റ് അടിക്കാന്‍ സ്ഥലം ചോദിച്ചു. എന്നാല്‍ എനിക്ക് ടെന്റ് ഉപയോഗിക്കേണ്ട ആവശ്യം അധികം ഉണ്ടായിട്ടില്ല. അവര്‍ വീട്ടില്‍ താമസിക്കാന്‍ സൗകര്യം ഒരുക്കിത്തരും. എന്നെ അവരുടെ വീട്ടിലെ അംഗത്തെ പോലെയാണ് കരുതിയിരുന്നത്. വിദേശികള്‍ ഇങ്ങനെ യാത്ര നടത്തുമെങ്കിലും സ്വദേശികളെ അധികമാരും കണ്ടിട്ടില്ല.
യാത്രയുടെ ലക്ഷ്യം
എന്നെ പോലുള്ള മറ്റ് പെണ്‍കുട്ടികള്‍ക്ക് ഒറ്റയക്ക് യാത്ര ചെയ്യാന്‍ ധൈര്യം കിട്ടണം. മറ്റ് ആളുകളെ പ്രത്യേകിച്ച് പുരുഷന്മാരെ ഭീതിയോട് മാത്രം നോക്കികാണുന്നതിന് മാറ്റം ഉണ്ടാകണം. വയനാട്ടില്‍ വച്ച് എനിക്ക് ഡി ഹൈഡ്രേഷൻ ആയപ്പോള്‍ എന്നെ ഹോസ്പിറ്റലില്‍ കൊണ്ടുപോയതും ആഹാരം തന്നതും ഒക്കെ റിസോര്‍ട്ട് ജീവനക്കാര്‍ ആയിരുന്നു. ഒരു മോശം പെരുമാറ്റവും അവരില്‍ നിന്നുണ്ടായിട്ടില്ല.അസുഖം ആയി കിടന്നപ്പോള്‍ സഹോദരിയെ പോലെയാണ് പരിചരിച്ചത്. ‘തനിച്ചുള്ള യാത്ര ഞങ്ങളുടെ സ്വപ്‌നമാണ്. അത് സ്വപ്നമായി തന്നെ അവശേഷിക്കും. ഇത്തരത്തില്‍ ഒരു യാത്ര ചെയ്യാന്‍ നിനക്ക് സാധിച്ചതില്‍ സന്തോഷം എന്നാണ്’ മറ്റ് സ്ത്രീകള്‍ എന്നോട് പറഞ്ഞത്. ഡിപ്രഷൻ വന്നാൽ സൂയിസൈഡ് കുറിച്ച് ആണ് പെൺകുട്ടികൾ ചിന്തിക്കുന്നത്. ഒരു പ്രശ്നം ജീവിതത്തിൽ ഉണ്ടായാൽ എങ്ങനെ സർവൈവ് ചെയ്യണം എന്ന് അവർക്ക് അറിയില്ല. പൈസ ട്രിപ്പ് ന് ഒരു ഘടകം അല്ല.കാശില്ലാതെയും യാത്ര ചെയ്യാം.എന്റെ യാത്ര എല്ലാവർക്കും ഒരു പ്രചോദനമായിതീരണമെന്നാണ് ആഗ്രഹം.
ചങ്കാണ് കൂട്ടുകാര്‍
പെട്ടന്ന് ട്രിപ്പ് പ്ലാന്‍ ചെയ്ത് കൂട്ടുകരും ആയി പോകും. വെളുപ്പിനെ പോയി വൈകുന്നേരം തിരിച്ചെത്തുകയാണ് പതിവ്. ഭക്ഷണം കിട്ടുന്ന ഇടം നേരത്തെ നോക്കി വയ്ക്കും. മലയും കാടും കയറി തിരിച്ചു പോരും. നന്നായി എന്‍ജോയ് ചെയ്തിരുന്നു. അത് പക്ഷെ എല്ലാവരുടെയും സൗകര്യം നോക്കണം. ഇത് പിന്നെ അങ്ങനെ അല്ലാലോ. യാത്ര എപ്പോള്‍ തുടങ്ങണം എവിടെ അവസാനിപ്പിക്കണം എന്ന് നമ്മുക്ക് ഡിസിഷന്‍ എടുക്കാം. രണ്ടും യാത്രകളും രണ്ടു തരത്തില്‍ ഉള്ളവയാണ്. ഫേസ്ബുക്കില്‍ അപ്പ്ഡേഷന്‍ കണ്ടാണ് പലരും യാത്രയെ കുറിച്ച് അറിയുന്നത് തന്നെ
കുടുംബം
ചങ്ങനാശ്ശേരി കമ്മ്യൂണിറ്റി എഫ്എംമില്‍ ആര്‍.ജെ ആയി വര്‍ക്ക് ചെയ്യുന്നു. അച്ഛന്‍ കളത്തില്‍ പറമ്പില്‍ മഞ്ജപ്പന്‍. അമ്മ പ്രിയ മഞ്ചപ്പൻ സഹോദരന്‍ സേതു നാഥ് മര്‍ച്ചന്റ് നേവിയില്‍ വര്‍ക്ക് ചെയ്യുന്നു. അച്ഛനോട് യാത്രയ്ക്ക് അനുവാദം ചോദിച്ചപ്പോള്‍ പോകണ്ട എന്നോ പൊയ്‌ക്കോ എന്നോ പറഞ്ഞില്ല. .അമ്മയ്ക്ക് ആധി ആയിരിന്നു.ഇനിയും ഒരുപാട് യാത്രകൾ ചെയ്യണം. അറിയപ്പെടുന്ന എക്സ്പ്ലോറർ ആകണം.
.
.