അങ്കത്തട്ടിലെ പെണ്‍പുലികള്‍
അങ്കത്തട്ടില്‍ രണ്ട് സ്ത്രീകള്‍ വീറോടെ പൊരുതുകയാണ്. ഇരുവരും കളരിമുറകള്‍ ആവേശത്തോടെ ചുവടുപിഴയ്ക്കാതെ പയറ്റി നോക്കുന്നുണ്ട്. കൈകരുത്തിനും മെയ് വഴക്കത്തിനും ഒട്ടും കുറവ് സംഭവിച്ചിട്ടില്ലെന്നും വ്യക്തമാക്കി സ്ത്രീ കരുത്തിന്റെ പ്രതീകമായി തീര്‍ന്നിരിക്കുകയാണ് സുഹൃത്തുക്കളായ സുചിത്രയും സൂര്യയും.സ്ത്രീ കളരിയിലെ നിറസാന്നിദ്ധ്യമായ സുചിത്രയുടെയും സൂര്യയുടെ വിശേഷങ്ങളിലേക്ക്
തങ്ങളുടെ നാല്‍പതാം വയസ്സിലാണ് സുചിത്രയും സൂര്യയും കളരിപഠനത്തിനായി ചേര്‍ന്നത്. മക്കള്‍ മാര്‍ഷല്‍ അര്‍ട്ട്സിന് ചേര്‍ന്നപ്പോള്‍ മനസ്സില്‍ തോന്നിയ ആഗ്രഹത്തിന്‍റെ പുറത്താണ് ഇരുവരും കളരി അഭ്യസിക്കാന്‍ തുടങ്ങിയത്.സുചിത്രയുടെ മകന്‍ നീലകണ്ഠന്‍ ആറുവയസ്സുമുതല്‍ കളരി അഭ്യസിക്കുന്നുണ്ട്.
കളരി പഠനത്തെ കുറിച്ച് സുചിത്ര പറയുന്നത് ഇങ്ങനെ…
‘മകന്‍ നീലകണ്ഠന് ആറ് വയസ്സുമുതല്‍ കളരി അഭ്യസിക്കുന്നുണ്ട്. കളരിയോടുള്ള മകന്‍റെ ഇഷ്ടം അറിഞ്ഞ് അച്ഛന്‍ മഹേഷ് വീട്ടില്‍ കളരി സ്ഥാപനം തുടങ്ങി. ദീപാലിക എന്ന കളരി സ്ഥാപനത്തില്‍ കോളമന്‍ ഗുരുക്കള്‍ നേരിട്ടെത്തിയാണ് നീലകണ്ഠനെ പഠിപ്പിക്കുന്നത്. ‘ദീപാലിക’യുടെ ഉദ്ഘാടനസമയത്ത് സൂര്യയും എത്തിയിരുന്നു. ആ സമയത്താണ് കളരി പഠിച്ചാലോ എന്ന് ഞങ്ങള്‍ക്ക് തോന്നിയത്’ സുചിത്ര പറഞ്ഞു. അങ്ങനെയാണ് ഞങ്ങള്‍ ഇരുവവും കളരി അഭ്യസിച്ചു തുടങ്ങിയത്.അതറിഞ്ഞ് അവരുടെ കൂട്ടുകാരികളായ നിരവധി വനിതകൾ എത്തി തുടങ്ങി. 30 നും 54 വയസിനും ഇടയിലുള്ള 16 വനിതകൾ ഇപ്പോള്‍ദീപാലികയിൽ കളരി അഭ്യസിക്കുന്നുണ്ട്. അഞ്ചുവയസ്സുമുതല്‍ ദീപാലികയില്‍ കളരി അഭ്യസിച്ചു തുടങ്ങാം.
ആയോധന കല എന്നതിന് അപ്പുറം സ്ത്രീകൾ വ്യായാമം എന്ന നിലയിലേക്കും കളരി അഭ്യാസത്തെ കാണുന്നുണ്ട്. തിരുവന്തപുരത്ത് നടന്ന സംസ്ഥാന കളരി ചാമ്പ്യൻഷിപ്പിൽ സുചിത്രയും സൂര്യയും മത്സരിച്ചിരുന്നു.(ചെറിയ ഒരു പിഴവ് മൂലം നല്ല രീതിയിൽ പരിക്ക് പറ്റാവുന്ന ഇനമാണ് കൈപ്പോര്).കൃത്യമായി ചിട്ടപ്പെടുത്തിയചുവടുകളും അടവുകളും തെറ്റ്കൂടാതെ ചെയ്താണ്സുചിത്ര സ്വർണ്ണം നേടിയത്..
ആലപ്പുഴ എൻ എസ് എസ് കോളേജിൽ പ്രീഡിഗ്രി പഠനകാലത്താണ് ഇവർ ഉറ്റചങ്ങാതികളായത്.സുചിത്രയുടെ ഇളയമകൾ വൈഷ്ണവിയും കളരി അഭ്യസിക്കുന്നുണ്ട്. തത്തംപളളി സ്വദേശി മഹേഷാണ്(എന്‍സിസി ഡ്രൈവര്‍) സുചിത്രയുടെ ഭര്‍ത്താവ്. കളർകോഡ് സ്വദേശിനിയാണ് സൂര്യ. ഭർത്താവ് ജ്യോതിസ്( എക്സൈസ് ഓഫീസർ),