പ്രപഞ്ച രഹസ്യം തേടി ജയിംസ് വെബ് യാത്ര തുടങ്ങി

പ്രപഞ്ചത്തിന്റെ ഉല്‍പത്തി കണ്ടെത്താനുള്ള ജയിംസ് വെബ് ബഹിരാകാശ ദൂരദര്‍ശിനി വഹിച്ചുകൊണ്ടുള്ള റോക്കറ്റ് വിജയകരമായി വിക്ഷേപിച്ചു. ഭൂമിയില്‍ നിന്ന് ഏകദേശം 15,00,000 കിലോമീറ്റര്‍ അകലെയാണ് ഈ നിലയത്തിന്റെ ഓര്‍ബിറ്റില്‍ നിന്നാണ് ജെയിംസ് വെബ് പ്രവര്‍ത്തിച്ചു തുടങ്ങുന്നത്


ഏകദേശം 1000 കോടി ഡോളര്‍ ചെലവഴിച്ച് നിര്‍മ്മിച്ച ഈ നിരീക്ഷണാലയം, ഹബിള്‍ കഴിഞ്ഞാല്‍ ഏറ്റവും ശക്തിയേറിയതാണ്, ഭ്രമണപഥത്തില്‍ നിന്ന് ജെയിംസ് വെബ് ബഹിരാകാശ ദൂരദര്‍ശിനിയുടെ ആദ്യത്തെ ശാസ്ത്രീയ നിരീക്ഷണം ഭൂമിയിലെത്താന്‍ ഏകദേശം ആറ് മാസമെടുക്കും. അതുകൊണ്ടു തന്നെ പ്രപഞ്ചത്തെ നിരീക്ഷിക്കാന്‍ തുടങ്ങുന്നതിനുമുമ്പ്, ദൂരദര്‍ശിനി ആറ് മാസത്തെ കമ്മീഷന്‍ കാലയളവില്‍ ആയിരിക്കും.


ലോകമെമ്പാടുമുള്ള ജ്യോതിശാസ്ത്രജ്ഞര്‍ ബഹിരാകാശയാത്രയ്ക്കായി ഇതുവരെ നിര്‍മ്മിച്ചതില്‍ വച്ച് ഏറ്റവും ശക്തമായ ടെലിസ്‌കോപ്പിനെ വഹിച്ചു കൊണ്ടാണ് ഏരിയന്‍-5 റോക്കറ്റിന്റെ യാത്ര തുടങ്ങിയത്. ആദ്യ ഘട്ട ബൂസ്റ്ററിന്റെ വേര്‍പിരിയല്‍ വരെ ശാസ്ത്രലോകം ശ്വാസം മുട്ടി കാത്തിരുന്നതും അതിന്റെ വിജയത്തിനു വേണ്ടിയാണ്.

ജനുവരി അവസാനത്തോടെയാണ് ടെലിസ്‌കോപ്പ് അതിന്റെ ഭ്രമണപഥത്തിലെത്തുക. തുടര്‍ന്ന് ആറ് മാസത്തെ കമ്മീഷന്‍ കാലയളവിലൂടെ കടന്നുപോകും. ഭ്രമണപഥത്തില്‍ നിന്ന് ജെയിംസ് വെബ് ബഹിരാകാശ ദൂരദര്‍ശിനിയുടെ ആദ്യത്തെ ശാസ്ത്രീയ നിരീക്ഷണം ഭൂമിയിലെത്താന്‍ ഏകദേശം ആറ് മാസമെടുക്കും. 15 ലക്ഷം കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തിലേക്കുള്ള ഒരു മാസത്തെ യാത്രയ്ക്കിടയില്‍ തന്നെ അതിന്റെ നിരീക്ഷണക്യാമറകള്‍ പ്രവര്‍ത്തന ക്ഷമമാകും. -228 ഡിഗ്രി സെല്‍ഷ്യസിലേക്ക് താഴുന്ന ശാസ്ത്ര ഉപകരണങ്ങള്‍ നമുക്ക് സുരക്ഷിതമായി പ്രവര്‍ത്തിപ്പിക്കുന്നതിന് മുമ്പ് നിരീക്ഷണ നിലയം അതിന്റെ ക്രയോജനിക് പ്രവര്‍ത്തന താപനിലയിലേക്ക് ക്രമേണ തണുക്കും.

ലോകത്തിലെ 14 രാജ്യങ്ങളില്‍ നിന്നുള്ള ശാസ്ത്രജ്ഞരും എഞ്ചിനീയര്‍മാരും വികസിപ്പിച്ചെടുത്തതാണ് ഈ ദൂരദര്‍ശിനി . വളരെ സെന്‍സിറ്റീവ് ആയതിനാല്‍ ഭൂമിയില്‍ നിന്ന് ചന്ദ്രന്റെ അകലത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു ചെറിയ അനക്കം പോലും സൈദ്ധാന്തികമായി കണ്ടെത്താനാകും.

Leave a Reply

Your email address will not be published. Required fields are marked *