“ജാനാ നേരെ ജാനാ “നാളെ റിലീസ്‌

ലോകം മുഴുവൻ ഏറ്റെടുത്ത, ഒരു അഡാർ ലൗ എന്ന ചിത്രത്തിലെ ‘മാണിക്യമലരിനു’ ശേഷം ഒമർ ലുലുവും വിനീത്‌ ശ്രീനിവാസനും വീണ്ടുമൊന്നിക്കുന്ന മ്യൂസിക്കൽ വീഡിയോ ഈ പെരുന്നാൾ ദിവസം രാവിലെ 10 മണിക്ക്‌‌ ‘ ഒമർ ലുലു എന്റർടെയ്ൻമെന്റ്സ് ‘ യുട്യൂബ്‌ ചാനലിലൂടെ റിലീസ്‌ ചെയ്യും.

പൂർണ്ണമായും ദുബായ്‌ പശ്ചാത്തലമാക്കി ചിത്രീകരിച്ചിരിക്കുന്ന ഈ പ്രണയ ആൽബത്തിൽ പ്രശസ്ത സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്സ്‌ ദമ്പതികളായ അജ്മൽ ഖാൻ-ജുമാന ഖാൻ എന്നിവർ അഭിനയിക്കുന്നു. ദുബായ്‌ വ്യവസായി മുമൈജ്‌ മൊയ്ദു നിർമ്മിക്കുന്ന ഈ മ്യൂസിക്‌ ആൽബത്തിന്‌ ‌ജുബൈർ മുഹമ്മദ്‌‌ സംഗീതസംവിധാനം നിർവ്വഹിക്കുന്നു.

ഛായാഗ്രഹണം മുസ്തഫ അബൂബക്കർ, എഡിറ്റിംഗ്‌ അച്ചു വിജയൻ, കാസ്റ്റിംഗ്‌ ഡിറക്ഷൻ വിശാഖ്‌ പി.വി, ഡിജിറ്റൽ മാർക്കറ്റിംഗ്‌ ഹെയിൻസ്‌, പോസ്റ്റർ അശ്വിൻ ഹരി,വാർത്താ പ്രചരണം എ.എസ്‌. ദിനേശ്‌.





Leave a Reply

Your email address will not be published. Required fields are marked *