‘ദി സൗണ്ട് ഓഫ് ഏജ് “
പോസ്റ്റർ റിലീസ്.

നവാഗതനായ ജിജോ ജോര്‍ജ് തിരക്കഥ എഴുതി സംവിധാനം ചെയ്ത “ദി സൗണ്ട് ഓഫ് ഏജ് ” ഷോർട്ട് മൂവിയുടെ പോസ്റ്റർ, പ്രശസ്ത നടൻ ജയസൂര്യ തന്റെ ഒഫീഷ്യൽ പേജിലൂടെ റിലീസ് ചെയ്തു



15ന് നെറ്റ് സ്ട്രീം , റൂട്ട് , എന്നി ഒ ടിടി പ്ലാറ്റ്ഫോമിലൂടെ ” ദി സൗണ്ട് ഓഫ് ഏജ് ” റിലീസ് ചെയ്യും. പാര്‍വ്വതി പ്രൊഡക്ഷന്‍സ് ആന്റ് ലിമ്മാസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുരേന്ദ്രൻ വാഴക്കാടും ലിമ്മി ആന്റോ കെ, മാമ്പ്ര ഫൗണ്ടേഷന്റെ ബാനറിൽ മാത്യു മാമ്പ്രയും ചേർന്ന് നിര്‍മ്മിച്ചിരിക്കുന്ന ഈ ചിത്രത്തില്‍ മുത്തുമണി സോമസുന്ദരന്‍, കൈനകിരി തങ്കരാജ്, രഞ്ജിത്ത് മനമ്പ്രക്കാട്ടില്‍, ജിന്‍സ് ഭാസ്‌കര്‍, റോഷ്‌ന ആന്‍ റോയ്, പ്രണവ് കൃഷ്ണ, സ്വാതി പുത്തന്‍വീട്ടില്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഛായാഗ്രഹണം നവീന്‍ ശ്രീറാം നിർവ്വഹിക്കുന്നു.
സംഗീതം-ബിജിബാൽ, എഡിറ്റിംഗ്-പ്രേംസായ്, സൗണ്ട് ഡിസൈന്‍- ഷെഫിന്‍ മായന്‍, പ്രൊഡക്ഷന്‍ കൺട്രോളർ-ഹോചിമിന്‍ കെ.സി,കലാസംവിധാനം- ശ്രീകുമാര്‍ ആലപ്പുഴ, വസ്ത്രാലങ്കാരം-സുകേഷ് താനൂര്‍,ചീഫ് അസോസിയേറ്റ് ഡയറക്ടര-ഷാജന്‍ എസ് കല്ലായി,കളറിസ്റ്റ്-ലിജു പ്രഭാകർ,പരസ്യകല- ആര്‍ട്ടോ കോര്‍പ്പ്‌സ്, വാർത്ത പ്രചരണം-എ എസ് ദിനേശ്.


Leave a Reply

Your email address will not be published. Required fields are marked *