ജുവല്ലറികള്‍ എന്നും തിളങ്ങാന്‍
നമ്മൾ പലപ്പോഴും ചെയ്യുന്ന ചെറിയ മിസ്റ്റേക്കുകൾ ആഭരണങ്ങളുടെ ഭംഗി നഷ്ടപ്പെടുത്തിയേക്കാം . വസ്ത്രത്തിനൊപ്പം ഇട്ട ശേഷം പലരും അലക്ഷ്യമായി റൂമിൽ ഇത് ഊരി വെക്കുന്നു. എന്നും ആഭരണങ്ങൾ തിളങ്ങാൻ ചെയ്യാവുന്ന ചില കാര്യങ്ങൾ.
അണിഞ്ഞ ആഭരണങ്ങൾ വീട്ടിലെത്തിയ ഉടനെ ആഭരണപ്പെട്ടിയിൽ ഊരി വെയ്ക്കാതിരിക്കുക. ഈർപ്പവും വിയർപ്പും പറ്റിയ ആഭരണം അതേപടി ഊരി വെയ്ക്കുന്നത് നിറം മങ്ങാനും പാടു വീഴാനും കാരണമാകുന്നു.നിറം മങ്ങിയ ആഭരണങ്ങളിൽ പോളിഷിംഗ് പാഡ്സ് കൊണ്ട് പതിയെ ഉരച്ചു നഷ്ടപ്പെട്ട നിറം വീണ്ടെടുക്കാനാകും. ഇതിനു പകരം പഴയ കമ്പിളിത്തുണിയും ഉപയോഗിക്കാം. വൃത്തിയാക്കിയ ശേഷം ആഭരണങ്ങൾ ഒരു പേപ്പർ ടവലിൽ പൊതിഞ്ഞു വെച്ച് ബാഗിൽ സൂക്ഷിക്കാം.
ആഭരണങ്ങൾ തമ്മിൽ ഉരസരുത്. ആഭരണങ്ങൾ ജ്വലറി ബോക്സിൽ കുത്തിനിറച്ച് വെയ്ക്കരുത്. കൈകൾ നന്നായി തുടച്ച് വൃത്തിയാക്കി യശേഷം ആഭരണങ്ങൾ അണിയുക. വുഡൻ ആഭരണങ്ങളുടെ തിളക്കം വീണ്ടെടുക്കാൻ വുഡ് ക്ലീനർ / വുഡ് പോളിഷ് അൽപം വെള്ളത്തിൽ ചേർത്ത് ഈ ലായനി കൊണ്ട് പോളിഷ് ചെയ്യുക. ആഭരണങ്ങൾ ഒന്നിച്ച് ലായനിയിൽ മുക്കി വൃത്തിയാക്കരുത്. പേൾ, മെറ്റൽ ഇവ ഓരോന്നും വെവ്വേറെ വൃത്തിയാക്കുക.