ഒറിജനൽ വിദേശി
–ജിബി ദീപക്
ഒന്നാം വർഷ ബിരുദ ക്ലാസ്സിൽ ചരിത്ര അദ്ധ്യാപകനായ ശരത് മോഹൻസാർ, ഭാരതത്തിന്റെ സൗന്ദര്യം, സംസ്കാരം എന്നിവയെ കുറിച്ചും, അത് ആസ്വദിക്കാനായി എത്തുന്ന അനേകായിരം വിദേശികളെ കുറിച്ചും, വിശദമായി തന്നെ, ക്ലാസ്സ് എടുത്തു കൊണ്ടിരിക്കുകയായിരുന്നു, വിദേശിയരുടെ ഒഴുക്ക് മൂലം, ഭാരതത്തിന് ഉണ്ടായേക്കാവുന്ന സാമ്പത്തിക വരുമാനത്തെ കുറിച്ച് അദ്ധേഹം വാചാലനായി.
ഉച്ചകഴിഞ്ഞുള്ള സമയമായതിനാൽ ക്ലാസ്സിലെ അധികം പേരും പാതിമയക്കത്തിലായിരുന്നു,, ചിലർ അവരവരുടെതായ സ്വപ്ന ലോകത്തും,
പിന്നിൽ ഇരുന്ന വിശാലും,, രഞജിത്തും പരസ്പരം എന്തോ, പിറുപിറുക്കുന്നത്കണ്ട് ക്ഷുഭിതനായ ശരത് മാഷ്, മുന്നിലെ ഡെസ്കിൽ, ശക്തിയായി ഒന്ന് ആഞ്ഞടിച്ചു, എന്നിട്ട് തുടർന്നു.
“തീർച്ചയായും നമ്മൾ വിദേശിയരെ മാനിക്കണം. അവരെ സ്നേഹിക്കണം”.
പെട്ടെന്ന് ഉറക്കം വിട്ടുണർന്ന അനിൽ എഴുന്നേറ്റ് നിന്നു കൊണ്ട് പറഞ്ഞു,
”യെസ് സർ, എനിക്ക് വിദേശികളോടാണ് കൂടുതൽ, ഇഷ്ട്ടം,, “
“ഗുഡ് “അദ്ധ്യാപകൻ കൈയടിച്ച് അവനെ പ്രോത്സാഹിപ്പിച്ചു, തുടർന്ന് കുട്ടികളും അദ്ധ്യാപകനെ അനുകരിച്ചു.
x x x
ഒഴിവുവേളയിലെ സൗഹൃദ സംഭാഷണങ്ങൾക്കിടയിലാണ്, മനു അനിലിനോടായി ചോദിച്ചത്, ”നീ എന്തുവാ ക്ലാസ്സിൽ പറഞ്ഞത്? നിനക്ക് എപ്പഴാ വിദേശിയരോടിത്ര ബഹുമാനോം, ഇഷ്ട്ടമൊക്കെ തുടങ്ങിയത്, ഞാനറിഞില്ലല്ലോ ”?
ഒട്ടും താമസം കൂടാതെ തന്നെ അനിൽ അതിന് മറുപടി നല്കി, “എടാ ജാക് ഡാനിയലും,കൊനിയാകും ഒക്കെ എന്റെ ഫേവറേറ്റാ,, “
“അവരൊക്കെയാരാ,?, ‘അരികിലിരുന്ന സ്വപ്ന സ്വതവേ വിടർന്ന കണ്ണുകൾ, ഒന്ന് കൂടെ വിടർത്തി ചോദിച്ചു.
“ആരാന്നോ?…. അതൊക്കെ മുന്തിയ ഇനം വിദേശമദ്യങ്ങളല്ലേ ” കേട്ടിരുന്ന
സ്വപനയും മനുവും പരസ്പരം നോക്കി. താനറിയാതെ താനെ തുറന്നു പോയ വായ ധൃതിയിൽ അടച്ചുപിടിച്ചു കൊണ്ട്, സ്വപ്ന അനിലിന്റെ മുഖത്തേക്കുറ്റ് നോക്കി, ഒരു വിചിത്ര ജീവിയെ നോക്കുന്നതു പോലെ,,,,,
അനിൽ, ഇതൊന്നും ശ്രദ്ധിക്കാതെ, പമ്പ്ജി
കളി ആസ്വദിച്ചു കൊണ്ടിരിക്കുകയായിരുന്നു,,