സാറാസില്‍ മല്ലികസുകുമാരന്‍റെ ഡ്രൈവര്‍ പൃഥ്വിയോ? പ്രേക്ഷകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞ് ജൂഡ് ആന്റണി
അന്ന ബെന്‍ കേന്ദ്ര കഥാപാത്രമായി ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത ചിത്രമാണ് സാറാസ്. ചിത്രത്തില്‍ മല്ലിക സുകുമാരനും പ്രധാന വേഷം ചെയ്തിരുന്നു.സിനിമയില്‍ മല്ലിക സുകുമാരന്‍ കാറില്‍ കയറി പോകുന്ന സീനില്‍ ഡ്രൈവര്‍ക്ക് പൃഥ്വിയുടെ സാദൃശ്യമുണ്ടെന്നാണ് പ്രേക്ഷര് പറയുന്നത്. ഷൂട്ടിങ്ങിനിടയില്‍ അമ്മയെ വിളിക്കാന്‍ വന്ന പൃഥ്വിരാജിനെ ജൂഡ് ആന്റണി ഷൂട്ട് ചെയ്തതാണോ എന്നാണ് സംശയം. ഇതേ സംബന്ധിച്ച് നിരവധി ട്രോളുകളും സമൂഹമാധ്യമത്തില്‍ നിറഞ്ഞുനിന്നിരുന്നു.
എന്നാല്‍ ഈ വാദത്തിന് മറുപടിയുമായി സംവിധായകന്‍ ജൂഡ് ആന്‍റണി തന്നെ തന്നെ രംഗത്തെത്തിയിരിക്കുകയാണ്.‘മല്ലികാമ്മ എനിക്ക് അമ്മയെ പോലെയാണ്, അവര്‍ക്ക് ഞാനൊരു മകനെ പോലെയാണെന്ന് പറയുന്നതിലും അഭിമാനമുണ്ട്. അതുകൊണ്ട് തന്നെ രാജു എനിക്ക് സഹോദരനെ പോലെയാണ്, എന്നാല്‍ സിനിമയിലെ ആ ചെറുപ്പക്കാരന്‍ രാജുവല്ല’ എന്നാണ് ജൂഡ് ഇന്‍സ്റ്റഗ്രാമില്‍ ട്രോള്‍ പങ്കുവെച്ച് കുറിച്ചത്.