ടോവിനോയുടെ “കള” ഇന്നു മുതൽ സൈന പ്ലേയിൽ കാണാം
ടൊവിനോ തോമസ്,ലാൽ,മൂർ,ദിവ്യ പിള്ള എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രോഹിത് വി.എസ്. സംവിധാനം ചെയ്യുന്ന ‘കള’ ഇന്നു മുതൽ സൈന പ്ലേ ഒടിടി ഫ്ലാറ്റ് ഫോമിൽ പ്രദർശിപ്പിക്കും.
അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍’, ‘ഇബ് ലീസ്’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം രോഹിത് ഒരുക്കുന്ന മൂന്നാമത്തെ ചിത്രമാണ് ‘കള’.
പുഷ്‌കരനും, രോഹിത് വി എസും ചേര്‍ന്നാണ് തിരക്കഥ,സംഭാഷണം ഒരുക്കിയിരിക്കുന്നു.
യദു അഡ്വഞ്ചേഴ്‌സ് കമ്പനിയുടെ ബാനറില്‍ ജൂവിസ് പ്രൊഡക്ഷന്‍സ് ഒരുക്കുന്ന ചിത്രം സിജു മാത്യുവും നേവിസ് സേവ്യറും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.
ഛായാഗ്രഹണം അഖില്‍ ജോര്‍ജ്, എഡിറ്റര്‍ ചാമന്‍ ചാക്കോ, സംഗീതം- ഡോണ്‍ വിന്‍സെന്റ്, പ്രൊഡക്ഷന്‍ ഡിസൈന്‍ ജ്യോതിഷ് ശങ്കര്‍, കോസ്റ്റ്യൂം സമീറ സനീഷ്, മേക്കപ്പ് ആര്‍ ജി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ജയകൃഷ്ണ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ റിന്നി ദിവാകര്‍.