കല്ലുമ്മക്കായ് അട
റെസിപി സുഹറ പട്ടണക്കാട്
പുഴുങ്ങലരി – 1 ഗ്ലാസ്
പച്ചരി – അര ഗ്ലാസ്
തേങ്ങ ചിരവിയത് – 2 ടേബിൾ സ്പൂൺ
ചുവന്നുള്ളി – 4 എണ്ണം
പെരുംജീരകം – 1 ടീസ്പൂൺ
കല്ലുമ്മക്കായ – 300 ഗ്രാം
പച്ചമുളക് – 3 എണ്ണം
വെളുത്തുള്ളി – 4 അല്ലി
ഇഞ്ചി – ചെറിയ കഷണം
മുളകുപൊടി – 1 ടീസ്പൂൺ
മല്ലിപ്പൊടി – 1 ടീസ്പൂൺ
കുരുമുളക്പൊടി – അര ടീസ്പൂൺ
മഞ്ഞൾപൊടി – കാൽ ടീസ്പൂൺ
ഗരം മസാല – അര ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
സവാള – ഒന്ന്
എണ്ണ – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
കുതിർത്ത പുഴുങ്ങലരിയും പച്ചരിയും തേങ്ങ, ചുവന്നുള്ളി, പെരുംജീരകം, ഉപ്പ് എന്നിവ ചേർത്ത് തരുതരുപ്പായി അരച്ചെടുക്കുക. ശേഷം രണ്ട് ടേബിൾ സ്പൂൺ എണ്ണ ഒരു പാത്രത്തിൽ ഒഴിച്ച് സവാള നന്നായി വഴറ്റുക. പച്ചമുളക്, വെളുത്തുള്ളി, ഇഞ്ചി എന്നിവ നന്നായി ചതച്ച് ചേർത്ത് നന്നായി വഴറ്റുക. ഉപ്പും മുളകുപൊടിയും മല്ലിപ്പൊടിയും കുരുമുളക്പൊടിയും മഞ്ഞൾപൊടിയും ഗരം മസാലയും കല്ലുമ്മക്കായും ചേർത്ത് നന്നായി വഴറ്റി വാങ്ങിവയ്ക്കുക.അരച്ചെടുത്ത മാവ് ചെറുനാരങ്ങയുടെ വലുപ്പത്തിലുള്ള ഉരുളകൾ ആക്കി ഓരോ ഉരുളയും വാഴയിലയിൽ വൃത്താകൃതിയിൽ പരത്തുക. അതിൽ തയാറാക്കി വച്ചിരിക്കുന്ന കല്ലുമ്മക്കായ മസാല വെച്ച് രണ്ടായി മടക്കി ഇഡലിചെമ്പിൽ വെച്ച് ആവിയിൽ വേവിച്ചെടുക്കുക.