ഉണക്ക ചെമ്മീൻ തോരന്‍

പ്രീയ ആര്‍ ഷേണായ്

അവശ്യ സാധനങ്ങള്‍

ഉണക്ക ചെമ്മീൻ 100 g
തേങ്ങാ 1 കപ്പ്‌
വറ്റൽമുളക് 8-10
വെളുത്തുള്ളി അല്ലി 6-8
വാളൻ പുളി ഒരു ചെറിയ കഷ്ണം
കടുക്, വെളിച്ചെണ്ണ

തയ്യാറാക്കുന്ന വിധം


വറ്റൽമുളക് അല്പം എണ്ണയിൽ ചുവക്കെ വറുക്കുക.ശേഷം തേങ്ങാ, പുളി, വെളുത്തുള്ളിയുടെ കൂടെ ചേർത്ത് മിക്സിയിൽ ചതച്ചെടുക്കുക..വെള്ളം ചേർക്കേണ്ട.ഇനി ചട്ടിയിൽ എണ്ണ ചൂടാക്കി കടുക് താളിക്കുക.ഇതിലേക്ക് തേങ്ങാ കൂട്ട് ചേർത്ത് മൂപ്പിക്കുക.ഒരു മൂന്നാല് മിനിറ്റുകൾക്ക് ശേഷം ഉണക്കമീൻ ചേർത്ത് നന്നായി ഇളക്കി ഒരു അര കപ്പ്‌ വെള്ളവും ഉപ്പും ചേർത്ത് ചെറുതീയിൽ വെയ്ക്കുക.വെള്ളം വറ്റി കൂട്ട് നന്നായി മൂത്തു വരുമ്പോൾ വാങ്ങി വെയ്ക്കാം….

Leave a Reply

Your email address will not be published. Required fields are marked *