വൈറലായ കപ്പ മുട്ട
സബിത നായര്‍
ഇതിനെ കപ്പ മുട്ട മസാല, മുട്ടക്കപ്പ എന്നൊക്കെ പറയും.
ഇതാണ് റെസിപി.
ഒരു കിലോ കപ്പ ആവശ്യത്തിന് വെള്ളമൊഴിച്ചു കാൽ ടീസ്പൂൺ മഞ്ഞൾ പൊടിയും ആവശ്യത്തിന് ഉപ്പും ഇട്ട് വേവിച്ചു ഊറ്റി എടുക്കുക.ഒരു പാത്രത്തില്‍ ൽ 6 മുട്ട പൊട്ടിച്ചൊഴിക്കുക. ഇതിലേക്ക് രണ്ടു ടീസ്പൂൺ സവാള അരിഞ്ഞത്, ഒരു ടീസ്പൂൺ പച്ചമുളക് അരിഞ്ഞത്, അര ടീസ്പൂൺ കുരുമുളക് പൊടി, ആവശ്യത്തിന് ഉപ്പ് ഒക്കെ ചേർത്ത് നന്നായി ബിറ്റ് ചെയ്തെടുക്കുക.
ഒരു പാനിൽ കുറച്ചു വെളിച്ചെണ്ണ ഒഴിച്ച് ചൂടാവുമ്പോൾ ഈ അടിച്ച മുട്ട ഒഴിച്ച് ചിക്കി എടുക്കുക. ഒത്തിരി ചെറിയ പീസായി ആയി ചിക്കി എടുക്കേണ്ട.ഒരു പരന്ന പാനിൽ 1 ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് ചൂടാവുമ്പോൾ ഒരു വലിയ സവാള ചെറുതായരിഞ്ഞതും, നാല് പച്ചമുളക് വട്ടത്തിലരിഞ്ഞതും കുറച്ചു കറിവേപ്പിലയും ഇട്ട് വഴറ്റുക. സവാള ഒന്ന് വാടിയാൽ മതി. ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ വെളുത്തുള്ളി ഇഞ്ചി പേസ്റ്റ് ഇട്ടു വഴറ്റുക. ഇതിലേക്ക് കാൽ ടീസ്പൂൺ മഞ്ഞൾ പൊടി, ഒരു ടീസ്പൂൺ മല്ലി പൊടി, ഒരു ടീസ്പൂൺ കാശ്മീരി മുളക് പൊടി, ഒരു ടീസ്പൂൺ ഗരം മസാല പൊടി, ഒരു ടീസ്പൂൺ കുരുമുളക് പൊടി ഒക്കെ ഇട്ടു പച്ച ചുവ മാറുന്നത് വരെ ഇളക്കി കൊടുക്കുക. ഇതിലേക്ക് വെന്ത കപ്പയിട്ടു ഒന്ന് മിക്സ് ചെയ്യുക. ഇതിലേക്ക് മുട്ട ചേർക്കുക. ഇനി ഒരു സ്റ്റീൽ ഗ്ലാസ് ഉപയോഗിച്ച് ഉടച്ചു യോജിപ്പിച്ചെടുക്കുക. അവസാനം കുറച്ചു പച്ച വെളിച്ചെണ്ണ യും കറിവേപ്പിലയും ഇട്ടു മിക്സ് ചെയ്യുക. Serving plate ലോട്ട് പകർത്തിയിട്ടു ചെറുതായരിഞ്ഞ സവാള കൊണ്ട് garnish ചെയ്യുക.
Note :
- ഒരു കിലോ കപ്പക്ക് 6 മുട്ട എങ്കിലും എടുക്കുക. മുട്ട ഇനിയും കൂടിയാലും കുഴപ്പൊല്യ, പക്ഷെ കുറഞ്ഞു പോവരുത്.
- Stainless steel പാനിൽ തന്നെ cook ചെയ്യാൻ ശ്രമിക്കുക. കാരണം കപ്പയും മുട്ടയും മിക്സ് ചെയ്യാൻ ഒരു നീളമുള്ള stainless steel ഗ്ലാസ് ആണ് ഉപയോഗിക്കുന്നത്. Non stick പാത്രം ആണെങ്കിൽ അതിന്റെ coating എല്ലാം damage ആവും. ഇനി non stick പാത്രം ആണ് ഉപയോഗിക്കുന്നതെങ്കിൽ 2 തടി തവികൾ ഉപയോഗിച്ച് ഉടച്ചു യോജിപ്പിച്ചെടുക്കുക.