യാത്ര പ്രീയരേ ഇതിലേ; തമിഴുനാട്ടിലെ ‘ഹരിഹർ ഫോർട്ട്’

സാഹസികപ്രിയരായ സഞ്ചാരികളുടെ ഇഷ്ട്ട ലൊക്കേഷൻ ആണ് മഹാരാഷ്ട്രയിലെ ഹരിഹർ ഫോർട്ട്. പക്ഷെ ഹരിഹർ ഫോർട്ട് വരെ എത്തപെടുന്നത് കുറച്ചു അലച്ചിലും ചിലവും ഉള്ള കാര്യമാണ്. എന്നാൽ ഏകദേശം 500-600 രൂപ ചിലവിൽ ഒരു വീക്കെൻഡ് കൊണ്ട് പോയി വരാവുന്ന, ഹരിഹർ ഫോർട്ടിനോട് കിടപിടിക്കുന്ന ഒരു ലൊക്കേഷൻ നമ്മുടെ തൊട്ടടുത്ത് തമിഴ്നാട്ടിൽ ഉണ്ട്.

പറഞ്ഞു വരുന്നത് തമിഴ്നാട്ടിലെ ഡിണ്ടിഗൽ ജില്ലയിലെ പളനിക്കും ഡിണ്ടിഗലിനും ഇടയിലുള്ള ഒഡൻചത്രം എന്ന സ്ഥലത്തിന് അടുത്ത് സ്ഥിതി ചെയുന്ന കൊണ്ടരങ്ങി ഹിൽസിനെ കുറിച്ചാണ്.3825 ഫീറ്റ് ഉയരത്തിൽ കോൺ ആകൃതിയിൽ ഉള്ള ഈ പാറയുടെ മുകളിലേക്ക് കയറുവാൻ പാറയിൽ തന്നെ കൊത്തിയ പടവുകളും സൈഡിൽ കമ്പിവേലിയും ഉണ്ട്. ഏകദേശം 2 മണിക്കൂർ ട്രെക്ക് ചെയ്താൽ പാറയുടെ ഏറ്റവും മുകളിൽ എത്തുവാൻ കഴിയും. മുകളിൽ നിന്നുള്ള 360 ഡിഗ്രിയിലുള്ള കാഴ്ച വേറെ ലെവൽ ആണ്. അകെ ഒരു നെഗറ്റീവ് വൈബ് ഉള്ളത് അവിടുത്തെ ചൂട് ആണ്. ഒരു രക്ഷയും ഇല്ലാത്ത വെയിൽ ആണ്.

എത്തിച്ചേരേണ്ട വിധം

എല്ലാ ദിവസവും വൈകുനേരം തിരുവന്തപുരത്തുനിന്നും മധുരൈ വരെ പോകുന്ന അമൃത എക്സ്പ്രെസ്സിൽ കയറിയാൽ അടുത്ത ദിവസം രാവിലെ 7 മണിയോടെ ഒഡൻചത്രം(Oddanchatram) എന്ന സ്റ്റേഷനിൽ എത്തും. സ്റ്റാറ്റൻ നിന്നും ഇറങ്ങി ഏകദേശം 100 മീറ്റർ നടന്നാൽ ബസ് സ്റ്റാൻഡ് കാണാം, അവിടെനിന്നും കീരനൂർ എന്ന സ്ഥലത്തേക്ക് ബസ് കിട്ടും. 20 കിലോമീറ്റർ ദൂരം ആണ് ഉള്ളത്. വെറും 13 രൂപ മാത്രം ആണ് ടിക്കറ്റ് നിരക്ക്. കീരനൂർ ഇറങ്ങിയാൽ അവിടെ നിന്നും ഒരു 700 മീറ്റർ നടന്നാൽ ഒരു മല്ലികാർജുന ടെംപിൾ ഉണ്ട്. അവിടെ നിന്നും ആണ് കൊണ്ടരങ്ങി ഹിൽസിലേക്കുള്ള ഹൈക്കിങ് ആരംഭിക്കുന്നത്. ചില ബസുകൾ ഡയറക്റ്റ് ടെംപിൾ മുന്നിൽ കൂടി പോകും. തിരിച്ചു പോകുമ്പോൾ ടെംപിളിന്റെ അവിടെ നിന്നും ഒഡൻചത്രം പോകാൻ ബസ് കിട്ടും. (ആവശ്യത്തിനുള്ള ഭക്ഷണവും വെള്ളവും കയ്യില്‍ കരുതുക)

കടപ്പാട് : രാകേഷ് ആര്‍ ഉണ്ണി

Leave a Reply

Your email address will not be published. Required fields are marked *