കർക്കിടക കഞ്ഞി
ഡോ. അനുപ്രീയ ലതീഷ്
ആരോഗ്യപരിപാലനത്തിനായി കർക്കിടകമാസത്തിൽ ജനങ്ങൾ തയ്യാറാക്കി കഴിക്കുന്ന ഒരു പ്രത്യേക ഔഷധക്കൂട്ടാണ് ഔഷധക്കഞ്ഞി. കർക്കിടകക്കഞ്ഞി എന്നും ഇത് അറിയപ്പെടുന്നു. രണ്ട് തരത്തില്‍ ഔഷധ കഞ്ഞി എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം
- ഔഷധക്കഞ്ഞി ചേരുവകൾ
നവരയരി അല്ലെങ്കിൽ പൊടിയരി – ആവശ്യത്തിന്.
ജീരകം 5 ഗ്രാം.
ഉലുവ 5 ഗ്രാം.
കുരുമുളക് 2 ഗ്രാം.
ചുക്ക് 3 ഗ്രാം.
(എല്ലാം ചേർന്ന് 15 ഗ്രാം) ഇവ ചേർത്ത് കഞ്ഞി ഉണ്ടാക്കി കഴിയ്ക്കുക
2.
ചെറൂള.
പൂവാംകുറുന്നില.
കീഴാർനെല്ലി.
ആനയടിയൻ.
തഴുതാമ.
മുയൽച്ചെവിയൻ.
തുളസിയില.
തകര.
നിലംപരണ്ട.
മുക്കുറ്റി.
വള്ളി ഉഴിഞ്ഞ.
നിക്തകം കൊല്ലി.
തൊട്ടാവാടി.
കുറുന്തോട്ടി.
ചെറുകടലാടി.
ഇവയെല്ലാം പിഴിഞ്ഞെടുത്ത നീരിൽ കഞ്ഞിവെച്ച് കുടിക്കുക.