ജയരാജിൻ്റെ ‘കരുണം’ റൂട്സ് വീഡിയോയിൽ.
ജയരാജ് സംവിധാനം ചെയ്തിരിക്കുന്ന നവരസ സീരീസിലെ, ദേശീയ-സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ ഉൾപ്പടെ ഒട്ടനേകം പുരസ്കാരങ്ങൾ നേടിയ, മികച്ച ചിത്രമാണ് ‘കരുണം’. വൃദ്ധരായ മാതാപിതാക്കളെ പരിചരിക്കുവാൻ സമയം ഇല്ലാതെ തിരക്കുകളിൽ മുഴുകുന്ന പുതിയ തലമുറയുടെ കഥയാണ് ചിത്രം. ‘കരുണ’ത്തിൽ ബിജു മേനോൻ, ഏലിയാമ്മ, മാടമ്പ് കുഞ്ഞുകുട്ടൻ, വാവച്ചൻ, ലെന എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്.
2001ൽ ഗോൾഡൻ പീകോക്ക് അവാർഡ് നേടിയ ‘കരുണം’ 1999ൽ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും മികച്ച തിരക്കഥയ്ക്കുള്ള ദേശീയ പുരസ്കാരവും നേടി. 2000ൽ സ്പെഷ്യൽ ജൂറി പരാമർശം, ഫിലിംഫെയർ അവാർഡ്, പദ്മരാജൻ അവാർഡ്, ജോൺ എബ്രഹാം അവാർഡ് തുടങ്ങിയവ നേടി മികച്ച സ്വീകാര്യത ലഭിച്ച ചിത്രമാണ് ‘കരുണം’. 2001 ബെർലിൻ ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ഡോൺ ക്വിക്സോട്ട് അവാർഡും ഹ്യൂമൺ റൈറ്റ്സ് വാച്ച് ഫിലിം ഫെസ്റ്റിവലിലും ഡർബൻ ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലും മികച്ച പ്രതികരണങ്ങളും ചിത്രം നേടിയിരുന്നു.
ഒമ്പത് രസങ്ങളെ അടിസ്ഥാനമാക്കിയുള്ള ഒമ്പത് സിനിമകൾ ഉൾപ്പെടുന്നതാണ് ജയരാജിൻ്റെ നവരസ സീരീസ്. ‘കരുണം’ 99 രൂപക്ക് റൂട്സ് വീഡിയോയിലൂടെ പ്രേക്ഷകർക്ക് കാണാവുന്നതാണ്.