പന്തിരുകുലവും കോടനാട് മനയും; രസകരമായ വിവരങ്ങള്‍ വായിക്കാം

കോടനാട്ട് മനയുടെ ചരിത്രം പറയിപെറ്റ പന്തിരുകുലവുംമായി ബന്ധപ്പെട്ട് കിടക്കുന്നു. മേഴത്തൂർ അഗ്നിഹോത്രിയുടെ പിന്മുറക്കാരായി വിശ്വസിക്കപ്പെടുന്ന കോടനാട്ട് നമ്പൂതിരിമാർക്ക് കൊച്ചി മഹാരാജാവ് നിർമിച്ചു നല്‍കിയതാണ് കോടനാട് മന.

തൃശ്ശൂര്‍ ജില്ലയില്‍ സ്ഥിതിചെയ്യുന്ന മനയ്ക്ക് 250 വർഷത്തിലധികം പഴക്കമുണ്ടെന്നാണ് കരുതുന്നത്.. മൂന്നു നിലകളിലായി 4000 ചതുരശ്രയടിയിലധികം വിസ്തീർണമുള്ള മനയ്ക്കുള്ളിൽ 32 മുറികളുണ്ട്. തേക്ക് മരംകൊണ്ടാണ് മന പണികഴിപ്പിച്ചുട്ടുള്ളത്.തെക്കിനി, വടക്കിനി, കിഴക്കിനി, പടിഞ്ഞാറ്റിനി എന്നിവയും വിസ്തൃതമായ പൂമുഖം കോടനാട് മനയ്ക്കുണ്ട്.

അറുപതോളം പേർ മനയ്ക്കുള്ളിൽ താമസിച്ചിരുന്നു. യാത്രയ്ക്കായി നമ്പൂതിരിമാർ ഉപയോഗിച്ചിരുന്ന മഞ്ചൽ(ഡോലി), താക്കോൽ ഉപയോഗിച്ച് തുറക്കുമ്പോൾ ക്രമം തെറ്റിയാൽ കയ്യിൽ പരിഹരിക്കുന്ന ഇരുമ്പു ദണ്ഡോടുകൂടിയ ലോക്കർ, ഇവയൊക്കെ മനയ്ക്കുള്ളില്‍ ഇപ്പോഴും ഉണ്ട്. വെള്ളറക്കാട് ശ്രീരാമക്ഷേത്രത്തിലെ തിരുവാഭരണങ്ങൾ തിരുവാഭരണങ്ങള്‍ ഈ ലോക്കറിലാണ് സൂക്ഷിച്ചിരുന്നതെന്നാണ് പഴമക്കാര്‍ പറയുന്നത്.

തൃശൂർ ജില്ലയിൽ, കുന്നംകുളം, കടങ്ങോട് പഞ്ചായത്തിൽ, വെള്ളറക്കാട് മനപ്പടിയിൽ നിന്നും അര കിലോമീറ്റർ ഉള്ളിലായിട്ടാണ് കോടനാട്ട് മന സ്ഥിതി ചെയ്യുന്നത്.

.

Leave a Reply

Your email address will not be published. Required fields are marked *