ടോണി ഹൗസിന് ലഭിച്ച 1.98കോടിയുടെ നിധിശേഖരം!!!!!!

യുകെയിലെ വിൽറ്റ്ഷയറിലെ ചിപ്പൻഹാമിന് സമീപം അമൂല്യമായ നിധി കണ്ടെത്തിയതാണ് ഇപ്പോള്‍ മാധ്യമങ്ങില്‍ സംസാരവിഷയം.68 കാരനായ ടോണി ഹൗസ് എന്ന മെറ്റൽ ഡിറ്റക്റ്ററിസ്റ്റാണ് നിധി വേട്ടയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത്.മെന്‍റല്‍ഡിറ്റക്ടറിന്‍റെ സഹായോത്തോടെ ഇദ്ദേഹം 1807 -ലെ 5,000 -ത്തിലധികം നാണയങ്ങളടങ്ങിയ ലിങ്കൺഷയറിലെ ടീൽബിയുടെ പേരിലുള്ള ‘ടീൽബി പെന്നിസ്’ എന്ന ശേഖരമാണ് കണ്ടെത്തിയത്.
ആദ്യം ഈ ശേഖരത്തിലെ ഒരു നാണയമാണ് ലഭിച്ചത്.തുടര്‍ന്ന് മെറ്റല്‍ ഡിറ്റക്ടറിന്‍റെ സഹായത്തോടെ അദ്ദേഹം 570 പെന്നികളാണ് കണ്ടെത്തിയത്.


865 വര്‍ഷം പഴക്കമുള്ള ഈ നാണയങ്ങള്‍ പ്ലാന്‍റാജെനെറ്റ് കാലഘട്ടത്തിൽ (Plantagenet period) 1158 മുതൽ 1180 വരെ നിർമ്മിച്ചതാണെന്ന് കരുതപ്പെടുന്നു. ( 1154 മുതൽ 1485 വരെ ഇംഗ്ലണ്ട് ഭരിച്ച രാജകീയ ഭവനമായ അഞ്ജൗ അല്ലെങ്കിൽ ആൻജെവിൻ രാജവംശം എന്നും അറിയപ്പെടുന്ന രാജവംശത്തിന്‍റെ കാലമാണ് പ്ലാന്‍റാജെനെറ്റ് കാലഘട്ടം) .രാജ്യത്ത് ഇതുവരെ നിര്‍മ്മിച്ചവയില്‍ വച്ച് ഏറ്റവും മോശം നാണയങ്ങളാണ് എന്ന പഴി ഈ നാണയങ്ങശള്‍ക്കുണ്ട്. അവയുടെ നിര്‍മ്മാണവും നാ ണയത്തിലെ ഏഴുത്തുകളും വളരെ മോശമാണെങ്കില്‍ കൂടിയും പുരാവസ്തു വ്യാപാരത്തില്‍ ടോണി ഹൗസിന് 1.98 കോടി രൂപ ലഭിക്കും. നഷ്ടത്തിലായ ഫാസ്റ്റ് ഫുഡ് ബിസിനസിന് ശേഷമാണ് ടോണി, എട്ട് വര്‍ഷം മുമ്പ് തന്‍റെ 60 -ാം വയസില്‍ മെറ്റല്‍ ഡിറ്റക്ടറായി ജോലിക്ക് കയറിയത്. തന്‍റെ ജീവിതം തന്നെ മാറ്റിമറിക്കുന്ന ഒരു നിധിവേട്ട നടത്തുമെന്ന് സ്വപ്നത്തില്‍ പോലും കരുതിയിരുന്നില്ലെന്ന് അദ്ദേഹം പറയുന്നു .

മെറ്റല്‍ ഡിറ്റക്ടറിന്‍റെ സഹായത്തോടെ യൂറോപ്പിലെ പല പ്രദേശങ്ങളില്‍ നിന്നും പുരാതനമായ നാണയ ശേഖരങ്ങളുടെയും സ്വര്‍ണ്ണങ്ങളുടെയും കഴിഞ്ഞ വര്‍ഷങ്ങളില്‍ കണ്ടെത്തിയിരുന്നു.800 വര്‍ഷങ്ങള്‍ക്ക് മുമ്പ് കുഴിച്ചിട്ട സ്വര്‍ണ്ണ നാണയങ്ങളും മെന്‍റല്‍ഡിറ്റക്ടറിന്‍റെ സഹായത്തോടെ കണ്ടെത്തിയെന്ന വാര്‍ത്തയും വന്നു.

Leave a Reply

Your email address will not be published. Required fields are marked *