തുളസിയെ കുറിച്ച് ഈ കാര്യങ്ങൾ നിങ്ങൾക്ക് അറിയാമോ

സംസ്കൃതത്തിൽ തുളസി എന്നാൽ സാമ്യമില്ലാത്തത് എന്നാണർത്ഥം
(തുലനമില്ലാത്തത്). തുളസിയുടെ ഗുണങ്ങൾ ഉള്ള മറ്റൊരു ചെടി ഇല്ലാത്തതാണ് തുലനം ഇല്ലാത്തത് എന്ന് പേരിനു പിന്നി
ൽ. പുരാണങ്ങളിൽ തുളസിയെ പാവനസസ്യമായി കരുതി ആദരിക്കുന്നു

മഹാവിഷ്ണുവിന്റെ പത്നിയായ ലക്ഷ്മീ ദേവിയാണ് ഭൂമിയിൽ തുളസിച്ചെടിയായിഅവ
തരിച്ചിരിക്കുന്നതെന്നാണ് പുരാണങ്ങൾ പറയുന്നത്. തുളസി ലക്ഷ്മീദേവിയുടെ
പ്രതിരൂപമായതിനാൽ വിഷ്ണുഭഗവാ
ൻെറ പ്രിയപ്പെട്ടവൾ എന്ന അർത്ഥത്തി
ൽ വിഷ്ണുപ്രിയ എന്ന നാമത്തിലും തു
ളസി അറിയപ്പെടുന്നു.

തുളസിയുടെ ഇല, പൂവ്, കായ്, വേര്, ചില്ല, തൊലി, തടി, മണ്ണ് എന്നിവയെല്ലാം തന്നെ പാവനമായി കണക്കാക്കപ്പെടുന്നു. തുളസി അരച്ച് ദേഹത്ത് പൂശി വിഷ്ണുവിനെ പൂജിച്ചാൽ ഒരു ദിവസംകൊ
ണ്ടുതന്നെ നൂറു പൂജയുടേയും നൂറു ഗോദാനത്തിന്റേയും ഫലം ലഭിക്കുമെ
ന്നും പദ്മപുരാണം 24 മത്തെ അധ്യായ
ത്തിൽ പ്രസ്താവിക്കുന്നു.

തുളസി നുള്ളേണ്ടത് പകൽ സമയത്ത്
കിഴക്കോട്ട് തിരിഞ്ഞു വേണം. കറുത്ത
വാവ്,ദ്വാദശി,ഏകാദശിഎന്നീ തിഥികളി
ലും, സൂര്യ ചന്ദ്ര ഗ്രഹണകാലത്തും, സന്ധ്യയ്ക്കും ചൊവ്വ, വെള്ളി ദിവസങ്ങളിലും, സംക്രാന്തിയിലും തുളസി ഇലയുംതുളസിപ്പൂ പറിക്കാനും പാടില്ലെന്നും വിധി.

ഏകാദശി വ്രതമനുഷ്ഠിക്കുന്ന
വർ പാരണ വിടുന്നതിന് മുൻപ് തുളസി
ചുവട്ടിൽ വെള്ളമൊഴിക്കുകയും തുളസി
യിലയിട്ട തീർത്ഥം സേവിക്കുകയും
ചെയ്യുന്നത് ഉത്തമമാണ് തുളിയില നുള്ളു
ബോഴും തുളസിപൂവ് അറുക്കുബോഴും
ഈശ്വര വിശ്വാസത്തിൽ താഴെ പറയുന്ന
മന്ത്രം ജപിച്ച് വേണം അത് ചെയ്യുവാൻ

ഭവനങ്ങളില്‍ ദേവസമാ
നമായിക്കരുതി ആയിരുന്നു തുളസി
നാട്ടിരുന്നതും തുളസിത്തറ കെട്ടി വിളക്ക് വച്ചിരുന്നതും. അമ്പലത്തില്‍ നിന്നുംലഭ്യമാകുന്നതുളസീതീര്‍ത്ഥത്തിന് ഔഷധത്തിന്റെ ഗുണമുണ്ടെന്നാണ് കണ്ടുപിടുത്തം. തുളസി ഇല പറിക്കുന്നതിന് മുൻപായി കുറച്ച് ജലം ചെടികൾക്ക് ഒഴിച്ചതി നുശേഷംപറിക്കുക.പൂജക്കായോഔഷധത്തിനായോ മാത്രമേ തുളസിനൂള്ളാൻപാടുള്ളൂ.

ഓം തുളസ്യാമൃത സംഭൂതേ
സദാ ത്വം കേശവ പ്രിയ
കേശവാർത്ഥം ലുനാമി ത്വാം
വരദാഭവ ശോഭനേ “

ഹേ, അമൃതോത്ഭവമായ തുളസി, നീ
എന്നും കേശവന് പ്രിയപ്പെട്ടവളാണ്,
കേശവനായികൊണ്ട് നിന്നെ അറുത്തെടുക്കുന്നു. ശോഭനേ വരം തരണമേ….എന്നാണ് ഈ മന്ത്രത്തിൻെറ അർത്ഥം.

നിത്യവും തുളസി പൂജ ചെയ്യുന്നത് സർ
വൈശ്വര്യത്തിനു കാരണമാകും എന്നാ
ണ് വിശ്വാസം. കുളിച്ച് ശരീരശുദ്ധിവരു
ത്തി താഴ പറയുന്ന തുളസീ മന്ത്രം ജപി
ച്ച് തുളസിതറക്ക് ചുറ്റും മൂന്ന് പ്രദക്ഷി
ണം വച്ചശേഷം നനയ്ക്കുന്നതും സന്ധ്യയക്കു തുളസി തറയിൽ ദീപം തെളിയിക്കുന്നതും ഐശ്വര്യപ്രദമാണ്.

തുളസി മന്ത്രം

“പ്രസീദ തുളസീ ദേവീ
പ്രസീദ ഹരി വല്ലഭേ
ക്ഷീരോദ മഥനോദ്ഭൂതേ
തുളസീ ത്വാം നമാമ്യഹം”

തുളസിതറയുടെ സ്ഥാനം

സൂര്യപ്രകാശം കിട്ടുന്ന സ്ഥലത്ത് കിഴ
ക്കുവശത്ത്‌ നിന്നുള്ള വാതിലിനു നേര്‍
ക്കായി വേണം ഗൃഹത്തില്‍ തുളസി
ത്തറ നിര്‍മ്മിക്കേണ്ടതെന്ന് ആചാര്യന്മാര്‍ പറയുന്നു. വീട്ടിലെ തറയുരത്തിനേക്കാള്‍താഴ്ന്നതാവാതെ നിശ്ചിത വലുപ്പത്തില്‍ വേണം തുളസിത്തറ നിര്‍മ്മിക്കേണ്ട
ത്.തുളസിത്തറയില്‍ നടാനായികൃഷ്ണതുളസി തെരഞ്ഞെടുക്കേണ്ടതാണുത്ത
മമെന്നും വിധിയുണ്ട്.

വീടിൻ്റെ മുറ്റത്ത് കിഴക്ക് ഭാഗത്ത് മുല്ല
ത്തറ/തുളസിത്തറ നിർമ്മിക്കുബോൾ
അളവുകളും സ്ഥാനങ്ങളും നോക്കണം. പല ആളുകളും ഇത് തെറ്റിക്കാറുണ്ട്
ഇതിന് കൃത്യം ആയി സ്ഥാനങ്ങൾ പറയുന്നുണ്ട് 64 പദങ്ങളായി തിരിച്ച് വടക്ക് നിന്ന് മൂന്നാമത്തേതും കിഴക്ക്നിന്ന് രണ്ടാമത്തേതുമായ പദത്തിലോ അല്ലങ്കിൽ കിഴക്ക് നിന്ന് മൂന്നാമതേതും വടക്ക് നിന്ന് രണ്ടാമത്തേതുമായ പദത്തി
ൽ തറ പണിയാവുന്നതാണ്.ഏകശാല
ക്ക് പ്രതിക്ഷണം ആയി ഗമനം കൽപിച്ച് ച്ചെയ്യുന്ന രീതിയാണ് കണ്ടിട്ടുള്ളത്.തുളസിതറ നിർമ്മിക്കുബോൾ വാസ്തു
ശാസ്ത്ര വിദഗ്ദരെ കൊണ്ട് സ്ഥാനം
നിർണ്ണയിക്കണം.

ഔഷധ പ്രാധാന്യം ആയുവേദത്തിൽ

തുളസിയുടെ ഇല, പൂവ്, കായ്, വേര്, ചില്ല, തൊലി, തടി, മണ്ണ് എന്നിവയെല്ലാം തന്നെ പാവനമായി കണക്കാക്കപ്പെടു
ഇവയെല്ലാംഔഷധയോഗ്യഭാഗങ്ങളാണ്ചുമ,തൊണ്ടവേദന,ഉദരരോഗങ്ങൾ
എന്നിവയെ ശമിപ്പിക്കുന്നു.കൃമിഹരമാ
ണ്. ഇല ഇടിച്ചുപിഴിഞ്ഞ നീർ ചെവി വേദനയെ കുറയ്‌ക്കുന്നു. ത്വക്‌രോഗങ്ങളെ ശമിപ്പിക്കുന്നു. ജ്വരം ശമിപ്പിക്കുന്നു. രുചി വർദ്ധിപ്പിക്കുന്നു. തുളസിയിലതണല
ത്തിട്ടുണക്കി പൊടിച്ച് നാസികാചൂർണ
മായി ഉപയോഗിച്ചാൽ ജലദോഷം, മൂക്കടപ്പ് എന്നിവയ്ക്ക് ശമനമുണ്ടാകും. തുളസിയില കഷായം വെച്ച് പല തവണയായി കവിൾ കൊണ്ടാൽ വയ്നാറ്റം മാറും. തുളസിയില ഇടിച്ചു പിഴിഞ്ഞ് നീരിൽ കുരുമുളക് പൊടി ചേർ
ത്ത് കഴിച്ചാൽ ജ്വരം ശമിക്കും.തുളസിയി
ല തിരുമ്മി മണക്കുന്നതും തുളസിയില
യിട്ട് പുകയേല്ക്കുന്നതും പനി മറ്റുള്ളവ
രിലേക്ക് വരുന്നത് തടയാൻ സഹായി
ക്കും തുളസിയില ഇട്ട് തിളപ്പിച്ചാറിയ വെള്ളം രണ്ട് തുള്ളി വീതം കണ്ണിലൊഴി
ച്ചാൽ ചെങ്കണ്ണ് മാറും. തുളസിയിലയും പാടക്കിഴങ്ങും ചേർത്തരച്ച് പുരട്ടിയാൽ മുഖക്കുരു മാറും. ചിലന്തിവിഷത്തിന് ഒരു സ്പൂൺ തുളസിനീരും ഒരു കഷ്ണം പച്ചമഞ്ഞളും കൂടി അരച്ചു പുരട്ടിയാൽ മതി.

തേൾവിഷം,ചിലന്തിവിഷം,ക്കെതിരെയുള്ള പ്രതിവിഷമായും ഇത്
ഉപയോഗിക്കാറുണ്ട്. കഫത്തെ ഇളക്കു
ന്നതിനും മൂത്രം വർദ്ധിപ്പിക്കുന്നതിനും തുളസി ഉത്തമമാണ്

വിവരങ്ങൾക്ക് കടപ്പാട് : ആചാര്യ നന്ദകുമാർ

Leave a Reply

Your email address will not be published. Required fields are marked *