കൊല്ലത്തൊരു അടിപൊളി ട്രക്കിംഗ് പ്ലെയ് സ് ‘കുടുക്കത്തുപാറ’

കൊല്ലം ജില്ലയിൽ അവഗണിയ്ക്കപ്പെട്ട് കിടക്കുന്ന ഒരു ട്രെക്കിങ്ങ് കേന്ദ്രമാണ് ആലയമണ് പഞ്ചായത്തിലുള്ള കുടുക്കത്തുപാറ എന്ന പാറക്കെട്ട്. മൂന്നു പാറകളുടെ ഒരു കൂട്ടമാണ് കുടുക്കത്തുപാറ. സമുദ്രനിരപ്പിൽ നിന്ന് 840 മീറ്റർ ഉയരം ഉള്ള ഈ പാറക്കെട്ടിൽ780 മീറ്റർ ഉയരം വരെ കാൽനടയായി കയറാം. പാറക്കെട്ടിനു നടുവിലൂടെ ഉള്ള 360 പടികളിലൂടെ കുടുക്കത്തുപറയുടെ മുകളിൽ എത്താം . പടികളുടെ രണ്ടു വശത്തും സുരക്ഷയ്ക്ക്കായി വനം വകുപ്പ് ഇരുമ്പു കമ്പിവേലി പണി കഴിപ്പിച്ചിട്ടുണ്ട്.



ചണ്ണപ്പേട്ട ചെറിയ ഒരു നാല്കവലയാണ്. ഇവിടെ നിന്ന് ഉച്ച ഭക്ഷണം കഴിച്ചു 2 കി.മി. പോയാൽ ആനക്കുളം എന്ന സ്ഥലത്തെത്താം.അവിടെ വനം വകുപ്പിന്റെ ഓഫീസിൽ നിന്ന് 30 രൂപ ടിക്കറ്റ് എടുത്തു വനത്തിലേക്ക് കടക്കാം.ഇവിടെ നിന്ന് വീണ്ടും ഒരു രണ്ടു കിലോമീറ്റർ ബൈക്കിലോ കാറിലോ കാല്നടയായോ യാത്ര ചെയ്തു കുന്നിൻ ചുവട്ടിൽ എത്താം . വന്യ ജീവികൾ ഒന്നും ഇല്ലാത്ത കാടാണ് . ഒരു പാട് വിനോദ സഞ്ചാരികൾ ഒന്നും എത്താത്ത സ്ഥലമായതിനാൽ ഒറ്റയ്ക്ക് യാത്ര ചെയ്യേണ്ടി വരും. യാത്രയിൽ അത്യാവശ്യത്തിനു വെള്ളം കരുതുക .


കുന്നിൻ ചുവട്ടിൽ നിന്ന് 100 പടികൾ കയറുമ്പോൾ ഒരു ഗുഹ കാണാം.പണ്ട് ഒരു സായിപ്പു ഇവിടെ ഒളിച്ചു താമസിച്ചു എന്നാണ് ഇതിനെ പറ്റി ഉള്ള കഥ.അത് കൊണ്ട് ഈ ഗുഹയെ സായിപ്പിന്റെ ഗുഹയെന്നു വിളിയ്ക്കുന്നു. സായിപ്പിന്റെ ഗുഹ കണ്ടു മുന്നോട്ടു പോയാൽ കോൺഫറൻസ് പാറയും കണ്ടു കുന്നിൻ മുകളിൽ എത്താം.

കുടുക്കത്തുപാറയിൽ എത്തി ചേരേണ്ട വഴി
കൊല്ലം – അഞ്ചൽ – ചണ്ണപ്പേട്ട.
(5 മണിയ്ക്ക് കുന്നിൻ മുകളിൽ നിന്ന് ഇറങ്ങേണ്ടതാണ്.)

Leave a Reply

Your email address will not be published. Required fields are marked *