‘ഏഴരക്കുണ്ട് ,പൈതൽ മല പാലക്കയംതട്ട്’ …ഒരു റൗണ്ട് ട്രിപ്പടിക്കാം

കണ്ണൂർ ,കാസർഗോഡ് ജില്ലയിൽ ഉള്ളവർക്ക് ഒരു ദിവസം കൊണ്ട് പോയി വരാൻ ഒരു റൗണ്ട് ട്രിപ്പ് പ്ലാൻ ചെയ്യുന്നുവെങ്കിൽ തെരഞ്ഞെടുക്കാവുന്ന ഒരു നല്ല ഓപ്ഷൻ ഏഴരക്കുണ്ട് പൈതൽ മല പാലക്കയംതട്ട് ട്രിപ്പ്.

തളിപ്പറമ്പില്‍ നിന്ന് കുടിയാൻമല വഴി ഏഴരക്കുണ്ട് വെള്ളച്ചാട്ടത്തിലേക്കും അവിടെനിന്ന് നേരെ പൈതൽമല കയറി സമയം ബാക്കിയുണ്ടെങ്കിൽ വൈകുന്നേരം പാലക്കയം തട്ടിൽ കയറി സൂര്യാസ്തമയം കണ്ടു തിരിച്ചു നാട്ടിലേക്ക് പോകാം .

അൽപ്പം നടത്തവും കൂടെ പച്ചപ്പും ഹരിതാഭയും പ്രകൃതിയെ അടുത്തറിയാനും ഇഷ്ടപ്പെടുന്ന ആളാണെങ്കിൽ ഈ യാത്ര നിങ്ങൾക്ക് തീർച്ചയായും ഇഷ്ടപ്പെടും….

ഈ റൗണ്ട് ട്രിപ്പിലൂടെ പ്രകൃതിയുടെ മനോഹാരിത എന്തെന്ന് നിങ്ങള്‍ക്ക് നേരിട്ട് അനുഭവിച്ചറിയാം.

Leave a Reply

Your email address will not be published. Required fields are marked *