കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ തിരക്കഥാ മത്സരത്തിൽ ഒന്നാമതെത്തിയ പത്ത് ഹ്രസ്വചിത്രങ്ങള്‍ ഇന്ന് യൂടൂബില്‍ കാണാം



കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ തിരക്കഥാ മത്സരത്തിൽ അവാർഡ് നേടിയ
“LIB” ( Life is beautiful ) എന്ന 15 മിനിറ്റ് ദൈർഘ്യമുള്ള ഷോർട്ട് ഫിലിം ചലച്ചിത്ര അക്കാദമിയുടെ ഓൺലൈൻ ചലച്ചിത്ര മേളയിൽ ഇന്ന് വൈകിട്ട് 6 മുതൽ പ്രദർശിപ്പിക്കുന്നു . ഇരുപത്തിനാല് മണിക്കൂർ നേരത്തേക്കാണ് ചിത്രം അക്കാദമിയുടെ യൂട്യൂബിൽ ലഭ്യമാകുക .
ബൈജുരാജ് ചേകവർ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ തിരക്കഥ ഹേമ എസ്‌ ചന്ദ്രേടത്ത് എഴുതുന്നു.ഫെറ ഷിബില,സജ്ന നജാം,അഖിൽ പ്രഭാകർ, പ്രേംരാജ് കായക്കൊടി, പ്രവീൺ പരമേശ്വർ,ലൈലതുടങ്ങിയവരാണ് പ്രധാന അഭിനേതാക്കൾ.

കേരള ചലച്ചിത്ര അക്കാദമി & ചേകവാർ’സ്‌ സ്ട്രീറ്റ് ആർട്സ് എന്നിവർ ചേർന്നു നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെഛായാഗ്രഹണം രാഗേഷ് നാരായണൻ നിർവ്വഹിക്കുന്നു.സംഗീതം-ബിജിബാൽ,ചിത്ര സംയോജനം-ദീപു ജോസഫ്‌, കോ-പ്രൊഡ്യൂസർ-ബൈജുരാജ് ചേകവർ,മിനി മോഹൻ, ശശികുമാർ തെന്നല, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-ഡോക്ടർ ചാന്ദ്നി സജീവൻ,വി പി പ്രകാശ്, ഡോക്ടർ മൃണാളിനി,കല-സുരേഷ്ബാബു നന്ദന, മേക്കപ്പ്-ശാരദ, വസ്ത്രാലങ്കാരം-രഘുനാഥ്,ശബ്ദ രൂപകല്പന- രംഗനാഥ് രവി,വി എഫ് എക്സ് & ടൈറ്റിൽ-സുമിൽ ശ്രീധർ,ഡി ഐ-ലിജു പ്രഭാകർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-മെഹമൂദ് കാലിക്കറ്റ്,വാർത്ത പ്രചരണം- എ എസ്‌ ദിനേശ് .

Leave a Reply

Your email address will not be published. Required fields are marked *