മധുര സ്പെഷ്യൽ കരി ദോശ
നീതു വിശാഖ്
മധുരരെ സ്പെഷ്യൽ കരി ദോശ ഉണ്ടാക്കുന്നത് എങ്ങനെ യാണെന്ന് നോക്കിയാലോ
സാധാരണയായായി മട്ടനിൽ ആണ് തയ്യാറാക്കുന്നത് ഇന്ന് ബീഫിലാണ് തയ്യാറാക്കിയിരിക്കുന്നത്.
ആവശ്യമുള്ള സാധനങ്ങൾ
ദോശമാവ് ആവശ്യത്തിന്
ബീഫ് കീമ 250 ഗ്രാം
സവാള ഒന്ന് വലുത്
ഇഞ്ചി ചതച്ചത് ഒരു ടീസ്പൂൺ
വെളുത്തുള്ളി ചതച്ചത് ഒരു ടീസ്പൂൺ
പച്ചമുളക് അരിഞ്ഞത് ഒന്ന്
ഓയിൽ ഒരു ടേബിൾ സ്പൂൺ
കുരുമുളക് പൊടി കാൽ ടീസ്പൂൺ
ഗരം മസാല പൊടി കാൽ ടീസ്പൂൺ
മുളക് പൊടി ഒരു ടീസ്പൂൺ
മല്ലി പൊടി ഒരു ടീസ്പൂൺ
മഞ്ഞൾ പൊടി കാൽ ടീസ്പൂണ്
ഉപ്പ് ആവശ്യത്തിന്
മുട്ട ഒന്ന്
തക്കാളി ഒന്ന് വലുത്
തയ്യാറാക്കുന്ന വിധം
ഓയിൽ ചൂടാക്കി അതിൽ ഇഞ്ചി വെളുത്തുള്ളി പച്ചമുളക് കറിവേപ്പില സവാള അരിഞ്ഞത് എന്നിവ ചേർത്ത് നന്നായി വഴറ്റുക നിറം മാറി വരുമ്പോൾ പൊടികൾ ചേർത്ത് നന്നായി വഴറ്റുക പച്ചമണം മാറി വരുമ്പോൾ തക്കാളി അരിഞ്ഞത് ചേർത്ത് നന്നായി വഴറ്റുക ഉടഞ്ഞു വരുമ്പോൾ ബീഫ് ചേർത്ത് ഇളക്കി ആവശ്യത്തിന് ഉപ്പും അര ഗ്ലാസ് വെള്ളവും ചേർത്ത് 20 മിനിറ്റ് വേവിക്കുക നന്നായി ഡ്രൈ ആക്കി യെടുക്കണം.
ഒരു മുട്ട പൊട്ടിച്ച് നന്നായി അടിച്ചെടുക്കുക. ദോശ ചട്ടി ചൂടാക്കി മാവൊഴിച്ച് ഈർപ്പം വലിഞ്ഞ് തുടങ്ങുമ്പോൾ മുട്ട അടിച്ചതിൽ നിന്നും 2 ടീസ്പൂൺ മുകളിലായി നിരത്തി കൊടുക്ക അതിനു മുകളിലേക്ക് ബീഫ് മസാല വെച്ച് പതിയെ അമർത്തി കൊടുക്കണം. ഒരു ഭാഗം വെന്തു വരുമ്പോൾ മറിച്ചിട്ട് മറുവശം കൂടി വേവിച്ചെടുക്കാം