മധുരപൊങ്കല്‍
photo courtesy madurai kitchen
ചെറുപയര്‍ – അരകപ്പ്
പച്ചരി – അര കപ്പ്
തേങ്ങപാല്‍ – ഒരു കപ്പ്
തേങ്ങ – അര മുറി
കശുവണ്ടി – 25 ഗ്രാം
ഉണക്കമുന്തിരി- 25 ഗ്രാം
ശര്‍ക്കര- അരകിലോ
ഏലയ്ക്കപ്പൊടി- കാല്‍ ടിസ്പൂണ്‍
നെയ്യ് 3 ടിസ്പൂണ്‍
തയ്യാറാക്കുന്ന വിധം
ചെറുപയര്‍ പരിപ്പ്, പച്ചരി എന്നിവ നന്നായി കഴുകിയതിന് ശേഷം കുക്കറില്‍ ആവശ്യത്തിന് വെള്ളവും ചേര്‍ത്ത് വേവിച്ചെടുക്കുക. ചുവട് കട്ടിയുള്ള പാത്രം സൌറ്റുവില്‍ വെച്ചതിന്ശേഷം ചെറുപയര്‍പരിപ്പും അരിവേവിച്ചതും അതിലേക്ക് പകര്‍ത്തുക. ഇതില്‍ തേങ്ങപ്പാലും ശര്‍ക്കരയും ചേര്‍ത്ത് ഇളക്കിയതിന്ശേഷം തേങ്ങ ചിരണ്ടിയതും ചേര്‍ത്ത് യോജിപ്പിക്കുക വറുത്തെടുക്കുക.ഏലയ്ക്കപ്പൊടിയും ചേര്‍ത്ത് ഇറക്കുക. .നെയ്യ് ചൂടാക്കി കശുവണ്ടിയും ഉണക്കമുന്തിരിയും വറുത്തെടുത്ത് നമ്മള്‍ തയ്യാറാക്കിവച്ച പൊങ്കലില്‍ ചേര്‍ക്കുക.