” യാ റസൂൽ സലാം “


മ്യൂസിക് വാലിയുടെ ബാനറില്‍ ജീ ജോസ് സംവിധാനം ചെയ്ത് ഡോക്ടർ ഫുആദ് ഉസ്മാന്‍ നിർമ്മിച്ച് ജീസ് ജോസ് സംവിധാനം ചെയ്ത “യാ റസൂല്‍ സലാം” എന്ന നബിദിന സന്ദേശത്തിന്റെ മ്യൂസിക് വീഡിയോ ആല്‍ബം,പ്രശസ്ത സംവിധായകൻ സിദ്ദിഖ്, ലക്ഷ്മി നക്ഷത്ര എന്നിവർ തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു.


സലാവുദീന്‍ അബ്ദുല്‍ഖാദര്‍ എഴുതിയ വരികൾക്ക് പ്രശസ്ത സംഗീത സംവിധായകന്‍ ശ്യാം ധർമ്മന്‍ ഈണം പകരുന്നു.
നിഖില്‍ ഡേവിസ് ഛായാഗ്രഹണം നിർവ്വഹിക്കുന്നു.മാനുഷിക മൂല്യങ്ങള്‍ക്ക് ശ്രേഷ്ഠമായ മാതൃകയായ പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിന ത്തില്‍ ലോക സമാധാനം, സാഹോദര്യം എന്ന ആശയം സമര്‍പ്പിക്കുന്നതിന്റെ ദൃശ്യാവിഷ്ക്കാരമാണ് “യാ റസൂല്‍ സലാം”. പന്ത്രണ്ട് വയസ്സുകാരിയായ
ഷാബി നസ്റീന്‍ ഈ ആൽബത്തിലെ ഗാനം മനോഹരമായി ആലപിക്കുന്നു.


ശ്യാം ധർമ്മന്‍- സലാവുദീന്‍ ടീമിന്റെ മുന്‍കാല ആല്‍ബങ്ങള്‍ ഏറേ ശ്രദ്ധേയങ്ങളായിരുന്നു. .വെറുതെ ഒരു ഭാര്യ എന്ന സിനിമയിലും ഇവർ ഒന്നിച്ചിരുന്നു.വാർത്ത പ്രചരണം-എ എസ് ദിനേശ്.

Leave a Reply

Your email address will not be published. Required fields are marked *