ആനിമല്‍ പ്രിന്‍റഡ് ഡ്രസ്സില്‍ ഹോട്ടായി മലൈക അറോറ
ആനിമല്‍ പ്രിന്‍റഡ് വസ്ത്രം അണിഞ്ഞ് ഹോട്ട് ലുക്കായി മലൈക അറോറ. ആനിമൽ പ്രിന്റഡ് ഡ്രസ്സിലുള്ള മലൈകയുടെ പുതിയ ഫോട്ടോഷൂട്ട് സമൂഹമാധ്യമങ്ങളിൽ ഇതിനോടകം വൈറലായി മാറികഴിഞ്ഞു.

ഡിസൈനർ അമൃത്‌രാജ് ബോറയാണ് പുലിയുടെ ചര്‍മത്തിന്റെ ഡിസൈനിലുള്ള ഈ ഔട്ട്ഫിറ്റ് ഒരുക്കിയത്. മലൈകയുടെ സ്കിൻ ടോണുമായി ചേർന്നു നിൽക്കുന്ന തരത്തിൽ കറുപ്പ് ബ്രൗൺ നിറങ്ങളാണ് ഡ്രസ്സില്‍ ഉപയോഗിച്ചിരിക്കുന്നത്.

പ്ലൻജിങ് നെക്‌ലൈനും കോർസെറ്റിന്റെ വെയിസ്റ്റും മലൈകയ്ക്ക് ഹോട്ട് ലുക്ക് നൽകുന്നു. ഹെവിമാലയും കമ്മലും 5 മോതിരങ്ങളുമാണ് പ്രധാന ആക്സസറിസ്.