“പോസിബിൾ” ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസ്.


നിരവധി പുരസ്കാരങ്ങൾ ലഭിച്ച “മഡ് ആപ്പിൾസ് ” എന്ന ഹൃസ്വ ചിത്രത്തിന്റെ സംവിധായകൻ അക്ഷയ് കീച്ചേരി രചനയും സംവിധാനവും നിർവഹിക്കുന്ന പുതിയ ഹൃസ്വ ചിത്രമാണ് ”പോസിബിൾ’ .ജയസൂര്യ, ജോണി ആന്റണി, വിനയ് ഫോർട്ട്,എബ്രിഡ് ഷൈൻ തുടങ്ങിയവർ തങ്ങളുടെ ഫേസ്ബുക്കിലൂടെ റിലീസ് ചെയ്ത ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സമൂഹ മാധ്യമങ്ങളിൽ ഏറേ ജനശ്രദ്ധ നേടി.സൈന പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ബാവ നിർമ്മക്കുന്ന “പോസിബിൾ” എന്ന ചിത്രത്തിൽഹാച്ചി , ലാബി എന്നീ രണ്ട് അരുമ പട്ടികളുടെ കഥ പറയുന്നു.


നിഖിൽ സുരേന്ദ്രൻ ഛായാഗ്രഹണം നിർവഹിക്കുന്നു.വിനായക് ശശികുമാർ എഴുതിയ വരികൾക്ക് മുജീബ് മജീദ് സംഗീതം പകരുന്നു.എഡിറ്റിങ്-റമീസ് എം ബി,പ്രാെജക്ട് കോ ഓർഡിനിറ്റേർ-ഫെബിൻ മുഹമ്മദ്,ആർട്ട്-സുചിത്ര ഗോപി,സംഭാഷണം- വിശ്വജിത് തമ്പാൻചീഫ് അസോസിയേറ്റ്- അഖിൽ മോഹൻ ദാസ്ഡിസൈൻ-നിതിൻ കെ പി,കളറിങ്-ബിലാൽ റഷീദ്,
സൗണ്ട് ഡിസൈൻ- രാജേഷ് കെ രമണൻ സ്റ്റിൽസ്-ശ്രുതി എം പവിത്രൻ,വി എഫ് എക്സ്- ഡിക്സൺ പി ജി ഓ,=ടൈറ്റിൽസ് ആന്റ് മോഷൻ-അശ്വിൻ ഗോപൻ.”പോസിബിൾ” ഉടൻ തന്നെ സൈനപ്ലേയിലൂടെ പ്രേക്ഷകരിലേക്കെത്തും.വാർത്ത പ്രചരണം-എ എസ് ദിനേശ്.

Leave a Reply

Your email address will not be published. Required fields are marked *