സ്ത്രീകള്‍ കുറവ് ഡേറ്റിംഗ് ആപ്പിനെതിയെ പരാതികൊടുത്ത് യുവാവ്
പങ്കാളിയാവാൻ ഒരാൾ യോഗ്യനാണോ എന്ന് വ്യക്തിക്ക് ഉറപ്പിക്കാൻ സഹായിക്കുന്ന കൂടികാഴ്ചകളാണ് ഡേറ്റിങ്. ഇതിനായി ഇപ്പോള്‍ നിരവധി ഡേറ്റിംഗ് ആപ്പുകള്‍ ഉണ്ട്. ഇത്തരത്തിൽ വെബ്‌സൈറ്റിൽ ലോഗിൻ ചെയ്തതാണ് 29 വയസ്സുള്ള ഇയാൻ ക്രോസ്സ്. എന്നാല്‍ ഉദ്ദേശിച്ച അത്രയും സ്ത്രീകളെ ഡേറ്റിങ് വെബ്‌സൈറ്റിൽ കാണാത്തതിനെ തുടര്‍ന്ന് വെബ്സൈറ്റിനെതിരെ കേസ് കൊടുത്തിരിക്കുകയാണ് അമേരിക്കകാരനായ ഇയാൻ.
ഡാറ്റാബേസിൽ സ്ത്രീകളുടെ അഭാവം ആരോപിച്ച് ഡെൻവർ ആസ്ഥാനമായുള്ള ഡേറ്റിങ് വെബ്സൈറ്റിനെതിരെയാണ് ഇയാൻ കേസ് കൊടുത്തിരിക്കുന്നത്. വെബ്‌സൈറ്റിൽ വളരെ കുറച്ച് സ്ത്രീകൾ മാത്രമേയുള്ളൂവെന്ന് ആരോപിച്ച് ഓപ്പറേറ്ററിനെതിരെയാണ് കേസ് കൊടുത്തിരിക്കുന്നത് എന്ന് ഡെൻവർ പോസ്റ്റ് റിപ്പോർട്ട് ചെയുന്നു.
സൈറ്റിൽ 25 മുതൽ 35 വരെ പ്രായമുള്ള നിരവധി അവിവാഹിതരായ സ്ത്രീകളുണ്ടെന്ന് ഒരു എക്‌സിക്യൂട്ടീവ് പറഞ്ഞതിനെത്തുടർന്ന് 9,409 ഡോളർ മെമ്പർഷിപ്പിനായി ചിലവഴിച്ചു എന്നി ഇയാൻ പറയുന്നു. എന്നാൽ 18 മുതൽ 35 വരെ പ്രായപരിധിയിലുള്ള അഞ്ച് സ്ത്രീകൾ മാത്രമാണ് സൈറ്റിലുള്ളതെന്ന് ഇയാൻ വാദിക്കുന്നു.
ഡെൻവർ ഡേറ്റിംഗ് കമ്പനി നടത്തുന്ന HMZ ഗ്രൂപ്പ്, തങ്ങളുടെ ഡാറ്റാബേസിൽ സ്ത്രീകളുടെ എണ്ണം പെരുപ്പിച്ച് കാണിച്ചിട്ടുണ്ട് എന്ന് ഇയാൻ പറയുന്നു. വഞ്ചനാപരമായ പ്രേരണ, വഞ്ചനാപരമായ വ്യാപാര രീതികൾ എന്നീ കാര്യങ്ങൾക്ക് കമ്പനി മറുപടി പറയണം.രജിസ്റ്റർ ചെയ്ത സ്ത്രീകൾ വളരെ കുറവാണെന്ന് ബോധ്യപ്പെട്ടതിനാലാണ് ഇയാൻ കമ്പനിയിൽ നിന്ന് നഷ്ടപരിഹാരം തേടുന്നത്.