കുഞ്ചാക്കോബോബന്‍റെ പിറന്നാള്‍ ദിനത്തില്‍ ‘എന്താടാസജി’ പ്രഖ്യാപനം
ചാക്കോച്ചന്‍റെ പിറന്നാള്‍ ദിനത്തില്‍ പുതിയ ചിത്രം ‘എന്താടാ സജി’ പ്രഖ്യാപിച്ചു. നവാഗതനായ ഗോഡ്ഫി ബാബു രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ സോഷ്യൽ മീഡിയ വഴി പ്രകാശനം ചെയ്തു. ചിത്രത്തിന്റെ മോഷൻ പോസ്റ്റർ റിലീസ് ചെയ്താണ് പ്രഖ്യാപനം. മാജിക് ഫ്രെയിംസിന്റെ ബാനറിൽ, ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിക്കുന്ന കുഞ്ചാക്കോ ബോബനും ജയസൂര്യയും നായകന്മാരാകും.
ഇരുവരും ഒന്നിച്ച ‘സ്വപ്നക്കൂട്’, ‘കിലുക്കം, ‘കിലുകിലുക്കം’, ‘ത്രീ കിംഗ്‌സ്’, ‘ഗുലുമാൽ’, ‘ലോലിപോപ്പ്’ തുടങ്ങിയ സിനിമകളും ശ്രദ്ധേയമായിരുന്നു. മികച്ച പ്രേക്ഷക പ്രതികരണം ലഭിച്ച സിനിമകളാണ്’രാമന്റെ ഏദൻതോട്ടം’ എന്ന സിനിമയിലാണ് ഏറ്റവും അവസാനമായി കുഞ്ചാക്കോ ബോബനും ജയസൂര്യയും ഒന്നിച്ചത്.