ചിത്രരചനയ്ക്ക് സ്വന്തം രക്തം ഉപയോഗിക്കുന്ന ഫിലിപ്പിനി ആര്‍ട്ടിസ്റ്റ് !!!

ഫിലിപ്പിനോ സ്വദേശിയായ എലിറ്റോ സിർക്ക നല്ലൊരു ചിത്രകാരനാണ്. ഇദ്ദേഹത്തിന്‍റെ ചിത്രങ്ങള്‍ ഒരു പ്രത്യേകതയുണ്ട് അത് എന്താണെന്നല്ലേ?.. ..


സാധാരണ ചിത്രകാരന്മാരെ പോലെ പെയിന്റ് ഉപയോഗിച്ചല്ല ഇദ്ദേഹം ചിത്രങ്ങൾ വരയ്ക്കുന്നത്. സ്വന്തം രക്തമാണ് തന്റെ സൃഷ്ടികൾക്ക് മിഴിവേകാന്‍ എലിറ്റോ സിർക്ക ഉപയോഗിക്കുന്നത്. ദരിദ്രനായ അദ്ദേഹത്തിന് ചെറുപ്പം മുതൽ തന്നെ ചിത്രം വരയ്ക്കാൻ ആവശ്യമായ പെയിന്റുകൾ വാങ്ങാനുള്ള പണം ഇല്ലായിരുന്നു. അതുകൊണ്ടുതന്നെ അന്നൊക്കെ അദ്ദേഹം പ്ലംസും തക്കാളിയും ഉപയോഗിച്ചായിരുന്നു ചിത്രങ്ങൾ വരച്ചിരുന്നത്. പിന്നീടാണ് എന്തുകൊണ്ട് തന്റെ രക്തം തന്നെ വരയ്ക്കാൻ ഉപയോഗിച്ചു കൂടാ എന്ന് അദ്ദേഹം ചിന്തിച്ചു തുടങ്ങിയത്.

പരീക്ഷണാടിസ്ഥാനത്തിൽ തന്റെ രക്തം ഉപയോഗിച്ച് അദ്ദേഹം ആദ്യത്തെ ചിത്രം വരച്ചു. അത് വിജയിച്ചതോടെ ഇനിമുതൽ തൻറെ ചിത്രങ്ങൾ തന്റെ തന്നെ രക്തത്തിൽ ചാലിച്ചതാകണമെന്ന് അദ്ദേഹം തീരുമാനിച്ചു. മൂന്നുമാസത്തിലൊരിക്കൽ തന്റെ വീടിനോട് ചേർന്നുള്ള ഹെൽത്ത് സെൻററിൽ പോയി അദ്ദേഹം ഇതിനായി തന്റെ രക്തം ശേഖരിക്കും. ഇങ്ങനെ ബ്ലഡ് ബാഗിൽ ശേഖരിക്കുന്ന രക്തം അദ്ദേഹം വീട്ടിലെത്തിച്ച് ഫ്രിഡ്ജിനുള്ളിൽ സൂക്ഷിക്കും. പിന്നീട് ചിത്രം വരയ്ക്ക് ആവശ്യം വരുമ്പോൾ ആ രക്തം ഉപയോഗിക്കും.

Leave a Reply

Your email address will not be published. Required fields are marked *