കോലിയുടെ കാര്‍ കൊച്ചിയില്‍ വില്‍പനയ്ക്ക്

ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കോലിയുടെ താരത്തിന്റെ ലംബോർഗിനി ഗല്ലാർഡോ സ്‌പൈഡര്‍ കൊച്ചിയില്‍ വില്‍പനക്കെത്തിയത്.


2013 മോഡൽ കാർ 2015 ലാണ് കോലി സ്വന്തമാക്കിയത്. വളരെ ചുരുങ്ങിയ കാലം മാത്രം ഉപയോഗിച്ച ശേഷം കോലി ഇത് മറ്റൊരാൾക്ക് വിൽപന നടത്തി. ഇതിന് ശേഷമാണ് കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന റോയൽ കാർസിന്റെ കൊച്ചി കുണ്ടന്നൂരിലെ ഷോറുമിൽ കാർ എത്തിച്ചത്.

ഒരു കോടി 35 ലക്ഷം രൂപയാണ് വാഹനത്തിന്റെ വില. ഇന്ത്യൻ നായകൻ കോലിയുടെ വാഹനമായത് കൊണ്ട് തന്നെ നിരവധി പേരാണ് കാറ് കാണാൻ റോയൽ കാർസിന്റെ കൊച്ചിയിലെ ഷോറുമിൽ എത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *