പ്രകൃതിയിലേക്കൊരു യാത്ര; കാടിനുള്ളിലെ കണ്ണകി ക്ഷേത്രം
സമുദ്രനിരപ്പിൽ നിന്നും ഏകദേശം 4000 അടി ഉയരത്തിൽ ഇടുക്കി ജില്ലയിലെ കുമളിയിൽ തേക്കടി പെരിയാർ ടൈഗർ റിസർവ്വ് വന മേഘലയിൽ ഏകദേശം 2000 വർഷങ്ങൾക്ക് മുൻപ് ചേരനാട്ടിലെ ചേരൻ ചെങ്കുട്ടുവൻ മംഗള ദായിനി സംങ്കൽപ്പത്തിലുള്ള ശ്രീ ഭദ്രകാളീ ക്ഷേത്രം വണ്ണാത്തിപാറയിൽ സ്‌ഥാപിച്ചു. പിനീട് ഇത് കണ്ണകി കോട്ടം അലെങ്കിൽ മംഗളാദേവി കണ്ണകി ക്ഷേത്രം എന്ന് അറിയപ്പെട്ടു.
കേരളത്തിലെ 108 ദുർഗ്ഗാല യങ്ങളിൽ ഈ ക്ഷേത്രവും ഉൾപ്പെടുന്നു. പാണ്ഡ്യനാടായ മധുരാപുരി ചുട്ടെരിച്ച ശേഷം കണ്ണകി ചേരന്നാട്ടിൽ എത്തി എന്ന ഐതീഹ്യത്തിലാണ് വണ്ണാത്തി പാറയിൽ ഈ ക്ഷേത്രം ഉണ്ടായത് എന്ന് കരുതപ്പെടുന്നു. പുരാതന ചേരപല്ലവ പാണ്ഡ്യ ശൈലിയിൽ ശിലാപാളികൾ അടുക്കി വെച്ചാണ് ക്ഷേത്രത്തിന്റെ നിർമാണ രീതി. പിനീട് 9-ാം നൂറ്റാണ്ടിൽ ചോള മറവപ്പടയുടെ ആക്രമണത്തിൽ ക്ഷേത്രം ഭാഗീകമായി നശിപ്പിക്കപ്പെട്ടു എന്ന് കരുതപ്പെടുന്നു. 1980 ശേഷം തമിഴ് നാട് ഈ ക്ഷേത്രത്തിന്റെ അവകാശ വാദം ഉന്നയിക്കുകയും തുടർന്ന് തമിഴ്നാടിന്റെയും കേരളത്തിന്റെയും കാർമികത്വത്തിൽ ചിത്തിര നാളിലെ പൗർണ്ണമിയിൽ ഇവിടെ ചിത്രപൗർണ്ണമി ആഘോഷങ്ങൾ നടത്തി വരുന്നു.അന്നേദിവസം രാവിലെ ആറ് മണിമുതൽ വൈകീട്ട് 5 മണി വരെ പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കാറുണ്ട്.
തമിഴ് നാട്ടിലെ പഴിയൻകുടി വഴിയും കുമളി വഴിയും ഇവിടെ എത്തി ചേരാം. കുമിളിയിൽ നിന്നും 12 Km ജീപ്പിനും കാൽ നടയായും ഇവിടെ എത്തി ചേരാം.