മാംഗ്ലൂര്‍ ബണ്‍സ്

പ്രീയ ആര്‍ ഷേണായ്

മൈദാ – 3/4 കിലോ (almost )
തൈര് – 1/2 കപ്പ്
നല്ല പഴുത്ത പാളയങ്കോടൻ പഴം ( മൈസൂർ പഴം) –
3- 4 എണ്ണം
ബേക്കിംഗ് സോഡാ – 1/2 ടീസ്പൂൺ
പഞ്ചസാര – 4 – 5 ടേബിൾ സ്പൂൺ
ജീരകം -1 ടീസ്പൂൺ
ഉപ്പ് – അല്പം

തയ്യാറാക്കുന്ന വിധം


എണ്ണ വറുക്കാൻ ഒരു വലിയ തളികയിൽ ആദ്യം പഴം നന്നായി കൈ കൊണ്ട് ഉടയ്ക്കുക
ഇതിലേക്ക് തൈര് , ഉപ്പ് , പഞ്ചസാര എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്ത് അലിയിപ്പിക്കുക….
ഇനി ബേക്കിംഗ് സോഡാ ചേർക്കാം ..


ജീരകം ചേർക്കാം….ഇനി അല്പാല്പമായി മൈദാ ചേർത്ത് കൊണ്ട് നല്ല മർദ്ദവമുള്ള ചപ്പാത്തി മാവ് പോലെ കുഴയ്ക്കുക ….
( മൈദയുടെ അളവ് നിങ്ങളുടെ തൈര് പഴം മിശ്രിതത്തെ ആശ്രയിച്ചിരിക്കുന്നു .. അത് കൊണ്ട് നല്ല super soft ആയ എന്നാൽ ഒട്ടിപ്പിടിക്കാത്ത (nonsticky ) പരുവം കിട്ടുന്നത് വരെ മൈദാ ചേർക്കാം )


ഇനി ഒരു ടീസ്പൂൺ എണ്ണ ചൂടാക്കി ഈ കുഴച്ച മാവിന് ചുറ്റും ഒഴിക്കുക ..ഇത് മാവിലോട്ട് കുഴയ്‌ക്കേണ്ട …
ഇനി കുഴച്ച മാവ് ഒരു 6-8 മണിക്കൂർ വരെ അടച്ചു വെയ്ക്കുക …(for fermentation )ശേഷം , ഒന്ന് കൂടെ നന്നായി മിക്സ് ചെയ്തു , കുഴച്ചു നമ്മുക്ക് പരത്താം.ചപ്പാത്തിയുടെ ഉരുളയുടെ വലുപ്പത്തിൽ മാവു എടുത്തു പൂരിയുടെ വലുപ്പത്തിൽ അല്പം thick ആയി പരത്തണം ..


എന്നിട്ട് ചൂടായ എണ്ണയിൽ പൂരി വറുക്കുംപോലെ വറുത്തെടുക്കണം … വളരെ സ്വാദിഷ്ടമായ കുട്ടികൾക്ക് ഒരു പാട് ഇഷ്ടമാകുന്ന ബൻസ് തയ്യാറാക്കാം ….


Note
ഇക്കുറി രണ്ട് റോബസ്റ്റാ ആണ് ചേർത്തത്.. മൈദക്ക് പകരം ആട്ട എടുത്താൽ wheat buns തയ്യാറാക്കാം

Leave a Reply

Your email address will not be published. Required fields are marked *