മത്തി വാഴയിലയില്‍ പൊള്ളിച്ചത്
റെസിപി ലിജ അജയ്
മത്തി –1kg
പച്ചകുരുമുളക് –പാകത്തിന്
ഇഞ്ചി -1 വലിയ പീസ്
വെളുത്തുള്ളി –10അല്ലി
ഉപ്പ് –ആവശ്യത്തിന്
മഞ്ഞൾ പൊടി –1/4ടീസ്പൂൺ
നാരങ്ങാ –1 മുറി
കറിവേപ്പില -ആവശ്യത്തിന്
വെളിച്ചെണ്ണ –2ടേബിൾസ്പൂൺ
വാഴയില -1
മത്തി നല്ലപോലെ വൃത്തിയാക്കി കഴുകി, വരഞ്ഞു എടുക്കാം.കുരുമുളകും, ഉപ്പും, വെളുത്തുള്ളി, ഇഞ്ചി, മഞ്ഞൾ പൊടി, എല്ലാം ചേർത്ത് അരച്ചെടുക്കാം അതിലേക്കു നാരങ്ങാ നീര്, ഒരു സ്പൂൺ വെളിച്ചെണ്ണ എന്നിവ ചേർത്ത് മിക്സ് ചെയ്യാം. എന്നിട്ട് മത്തിയിൽ നല്ല പോലെ തേച്ചു പിടിപ്പിക്കാം, ഇനി വാഴയിലയിൽ പൊതിഞ്ഞു, ഒരു വാഴ നാരുകൊണ്ട് കെട്ടി ഒരു തവയിൽ ഇത്തിരി വെളിച്ചെണ്ണ തൂവി മത്തി പൊള്ളിച്ചെടുക്കാം.