നാല്ചെവിയുള്ള പൂച്ചകുട്ടി സമൂഹമാധ്യമങ്ങളില്‍ വൈറല്‍
തുര്‍ക്കിയിലെ പൂച്ചകുട്ടി അവള്‍ക്കുള്ള പ്രത്യേകതയാണ് ഇപ്പോള്‍ പൊതുജനശ്രദ്ധ നേടുന്നത്. രണ്ട് ചെവികളുടെ സ്ഥാനത്ത് നാല് ചെവികളാണ് അവള്‍ക്കുള്ളത്. ഒറ്റ പ്രസവത്തില്‍ 7 കുട്ടികള്‍ക്കാണ് അവളുടെ അമ്മ ജന്മം നല്‍കിയത് എന്നാല്‍ അവള്‍ക്ക് മാത്രമാണ് ഇത്തരത്തില്‍ വ്യത്യസ്തയുള്ളത്.
മിഡാസ് എന്ന് പേരിട്ടിരിക്കുന്ന പൂച്ച കുട്ടിക്ക് നാല് മാസം മാത്രമാണ് പ്രായം. തുര്‍ക്കിയിലെ അങ്കാറയില്‍ കാനിസ് ഡോസെമെസി എന്നയാളുടെ പക്കലാണ് പൂച്ചകുട്ടി ഉള്ളത്. ഗ്രീക്ക് പുരാണവുമായി ( മിഡാസ് രാജാവ് അപ്പോളോ ദേവന്‍റെ അപ്രീതിക്ക് പാത്രമായതിനെ തുടര്‍ന്ന് കഴുതചെവി നല്‍കി)ബന്ധപ്പെട്ടുള്ള പേരാണ് അവളുടെ യജമാനന്‍ അവള്‍ക്ക് നല്‍കിയത്.
മിഡാസ് പൂര്‍ണ ആരോഗ്യവതിയാണെന്നും അവളുടെ എല്ലാ ഇയര്‍ ഫ്ലാപ്പുകളും ഓഡിറ്റി കനാലുമായി ബന്ധിക്കപ്പെട്ടതാണെന്നും പറയുന്നു. മിഡാസിന് കേള്‍വിക്ക് പ്രശ്നമില്ലെന്നും ഡോക്ടര്‍ വ്യക്തമാക്കുന്നു.
പൂച്ചയെ വളര്‍ത്താന്‍ തങ്ങള്‍ തീരുമാനിച്ചിരുന്നില്ലെന്നും തെരുവില്‍ നിന്നും കിട്ടിയ അവളെ കണ്ടപ്പോള്‍ തീരുമാനം മാറ്റുകയായിരുന്നു. സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത ഫോട്ടോയ്ക്ക് മികച്ച പ്രതികരണമാണ് കിട്ടുന്നതെന്നും ഡോസോമെസി കൂട്ടിച്ചേര്‍ക്കുന്നു.