അച്ഛന്‍റെ പട്ടാള യൂണിഫോം ധരിച്ച് നിൽക്കുന്ന കുട്ടിതാരത്തെ അറിയാമോ
സിനിമ താരങ്ങളുടെ പഴയകാലത്തെ രസകരമായ ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ സോഷ്യൽ ഇടങ്ങളിൽ വൈറലാകാറുണ്ട്. അത്തരത്തിൽ ഒരു സിനിമ താരത്തിന്റെ ബാല്യകാല ചിത്രമാണ് ഇപ്പോൾ ഏറെ ശ്രദ്ധിക്കപ്പെടുന്നത്.
ബോളിവുഡ് സിനിമ പ്രേമികളുടെ ഇഷ്ടനായിക പ്രിയങ്ക ചോപ്രയുടെ കുട്ടിക്കാല ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ ഏറെ കൗതുകം ജനിപ്പിക്കുന്നത്. അച്ഛന്റെ പട്ടാള യൂണിഫോം ധരിച്ച് നിൽക്കുന്ന കുട്ടിപെൺകുട്ടിയെയാണ് ചിത്രത്തിൽ കാണുന്നത്. ആർമിയിൽ ഡോക്ടറായി സേവനം അനുഷ്ടിച്ച വ്യക്തിയാണ് പ്രിയങ്കയുടെ പിതാവ് അശോക് ചോപ്ര.
പോപ്പ് ഗായകനായ നിക്ക് ജൊനാസിനെ വിവാഹം ചെയ്ത പ്രിയങ്ക ഇപ്പോൾ ഹോളിവുഡിലും സജീവമാകാൻ ഒരുങ്ങുകയാണ്. പ്രിയങ്ക ചോപ്ര പ്രധാന വേഷത്തിൽ എത്തുന്ന ഹോളിവുഡ് സിനിമ ‘വി കാൻ ബി ഹീറോസ്’ എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ അടുത്തിടെ പുറത്തിറങ്ങിയിരുന്നു.