കല്ല് വിഴുങ്ങി അസുഖം സുഖപ്പെടുത്തല്‍; ഇതുവരെ വിഴുങ്ങിയത് ഒരു ചാക്ക് കല്ല്

കല്ല് വിഴുങ്ങി രോഗം മാറ്റുമെന്ന അവകാശവാദവുമായി ഒരാള്‍ രംഗത്തെത്തിയിരിക്കുകയാണ്. ഛത്തീസ്ഗഢിലെ ജഷ്പൂര്‍ ജില്ലയിലെ ചിത്താലയില്‍ താമസിക്കുന്ന സന്തോഷ് ലക്ര എന്നയാളാണ് കല്ലു വിഴുങ്ങിയുള്ള പ്രാര്‍ത്ഥനയിലൂടെ തനിക്ക് ആളുകളുടെ രോഗങ്ങളും പ്രശ്‌നങ്ങളും തീര്‍ക്കാന്‍ സാധിക്കുമെന്നാണ് അവകാശപ്പെടുന്നത്. എന്നാല്‍, ആരോഗ്യവിദഗ്ധര്‍ ഈ അവകാശവാദ പറയുന്നത് ഇത് ശുദ്ധ തട്ടിപ്പും മാജിക്കുമാണെന്നാണ്.എന്നാല്‍, നിരക്ഷരതയും അന്ധവിശ്വാസവും കൂടുതലുള്ള മേഖലയില്‍ ഇയാള്‍ ചികില്‍സയുടെ പേരിലുള്ള കല്ലു വിഴുങ്ങല്‍ തുടരുകയാണ്.

രോഗികള്‍ വരുമ്പോള്‍ സന്തോഷ് ആളുകളെ ഒരിടത്ത് ഇരുത്തും. അതിനു ശേഷം അവരുടെ മുന്നില്‍ മുട്ടുകുത്തി ഇരുന്ന് പ്രാര്‍ത്ഥിക്കുന്നു. പ്രാര്‍ത്ഥനയ്ക്കിടെ ഇരുമുട്ടുകള്‍ക്കും താഴെ പരുക്കന്‍ കല്ലുകള്‍ വയ്ക്കുന്നു. ആ കല്ലുകള്‍ തന്റെ പ്രാര്‍ത്ഥന വഴി ജനങ്ങളുടെ സങ്കടങ്ങളും വേദനകളും ആഗിരണം ചെയ്യുന്നു എന്നാണ് സന്തോഷ് അവകാശപ്പെടുന്നത്. തുടര്‍ന്ന്, സന്തോഷ് ആ കല്ലിന്‍ കഷ്ണങ്ങള്‍ വിഴുങ്ങുന്നു. അതോടെ മുന്നിലുള്ള ആളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുന്നു എന്നാണ് സന്തോഷ് അവകാശപ്പെടുന്നത്.

കല്ലുകള്‍ വിഴുങ്ങിയാലും ഇയാള്‍ക്ക് പ്രകടമായ യാതൊരു അസ്വാസ്ഥ്യവും കാണാനില്ലെന്നാണ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിന് പിന്നില്‍ ദൈവിക ശക്തിയുണ്ടെന്നാണ് സന്തോഷിന്റെ അവകാശവാദം. കല്ല് കഴിക്കുന്നത് കൊണ്ട് തനിക്ക് ഒരു കുഴപ്പവുമില്ലെന്നും അദ്ദേഹം പറയുന്നു. മാത്രമല്ല, ഈ കല്ലുകള്‍ നന്നായി ദഹിക്കുന്നുണ്ടെന്നും സന്തോഷ് പറയുന്നു. കല്ല് കഴിച്ചാല്‍ പിന്നെ വേറെ ആഹാരമൊന്നും കഴിക്കാറില്ലത്രെ. കല്ലാണത്രെ മൂപ്പരുടെ ആഹാരം! വിഴുങ്ങിയ കല്ലുകളുടെ കണക്ക് നോക്കിയാല്‍ ഏകദേശം ഒരു ചാക്കോളംവരുമെന്നും അയാല്‍ അവകാശപ്പെടുന്നു.

സന്തോഷിന്റെ കുടുംബം ആദ്യം ആശങ്കയോടെയാണ് ഇത് കണ്ടിരുന്നത്. ഇപ്പോഴിത് അവര്‍ക്ക് ശീലമാണ്. ആദ്യമൊക്കെ ഇത് കാണുമ്പോള്‍ ഭയം തോന്നിയിരുന്നുവെങ്കിലും, പതിയെ അത് മാറിയെന്നും ഭാര്യ അലിഷ ലക്ര പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *