ചിക്കന്‍ നഗറ്റുകൾ കഴിച്ച് റെക്കോര്‍ഡിട്ട് യുവതി
ഇഷ്ട ഭക്ഷണം കഴിച്ച് റെക്കോർഡിട്ട ഒരു യുവതിയുടെ വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ഒരു മിനിറ്റിൽ ഏറ്റവും കൂടുതൽ ചിക്കൻ നഗറ്റുകൾ കഴിച്ച് ലോകറെക്കോഡ് സ്വന്തമാക്കിയിരിക്കുകയാണ് യുകെ സ്വദേശിയായ ലിയ ഷട്ട്കെവർ.
352 ഗ്രാം ചിക്കൻ നഗറ്റുകളാണ് ലിയ കഴിച്ചത്. ഒരുമിനിറ്റില്‍ മിനിറ്റിനകം 19 ചിക്കൻ നഗറ്റുകൾ. 20 എണ്ണം കഴിക്കാനാണ് താൻ ഉദ്ദേശിച്ചിരുന്നതെന്നും എന്നാൽ 19 എണ്ണമാണ് കഴിക്കാന്‍ സാധിച്ചതെന്നും യുവതി പറയുന്നു. എതിരാളി നെല സിസറിന്റെ സ്പീഡ് ഈറ്റർ റെക്കോർഡ് മറികടക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്ന് ലിയ പറഞ്ഞിരുന്നു.
2021ൽ ന്യൂസിലാന്റിൽ നിന്നുള്ള നെല ഒരു മിനിറ്റിൽ 298 ഗ്രാം ചിക്കൻ നഗറ്റുകൾ കഴിച്ച് റെക്കോർഡ് നേടിയിരുന്നു. നെല കഴിച്ചതിനെക്കാൾ 54 ഗ്രാം കൂടുതൽ കഴിച്ചാണ് ലിയ നെലയുടെ റെക്കോർഡ് തകർത്തത്. മൂന്നു മിനിറ്റിൽ 775.1 ഗ്രാം ചിക്കൻ നഗറ്റുകൾ കഴിച്ച് മറ്റൊരു റെക്കോർഡും ലിയ സ്വന്തമാക്കിയിരുന്നു