ഉണ്ണി മുകുന്ദന്റെ ‘മേപ്പടിയാൻ’ പുതിയ പോസ്റ്റർ പുറത്ത്


നവാഗതനായ വിഷ്ണു മോഹൻ സംവിധാനം ചെയ്ത്‌ ഉണ്ണി മുകുന്ദൻ കേന്ദ്ര കഥാപാത്രമായി എത്തുന്ന ‘മേപ്പടിയാൻ’
എന്ന ചിത്രത്തിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി.ഈ സിനിമയിലെ ഈയിടെ റിലീസായ കാർത്തിക്,നിത്യ മാമെൻ എന്നിവർ ചേർന്ന് ആലപിച്ച ” കണ്ണിൽ മിന്നും ” എന്നാരംഭിക്കന്ന ഗാനം ഏറേ ജനപ്രീതി നേടിയിരുന്നു.


ജോ പോൾ എഴുതിയ വരികൾക്ക് രാഹുൽ സുബ്രഹ്മണ്യൻ സംഗീതം പകരുന്ന ഗാനമായിരുന്നു അത്.
ഉണ്ണി മുകുന്ദൻ ഫിലിംസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ തന്നെയാണ് ഈ ചിത്രം നിർമ്മിക്കുന്നത്‌.ഒരു പക്കാ ഫാമിലി എന്റർടൈനറായ മേപ്പടിയാനിൽ അഞ്ജു കുര്യന്‍ നായികയാവുന്നു.

ഇന്ദ്രൻസ്‌, കോട്ടയം രമേഷ്‌, സൈജു കുറുപ്പ്‌, അജു വർഗീസ്‌, കലാഭവൻ ഷാജോൺ, മേജർ രവി, ശങ്കർ രാമകൃഷ്ണൻ, ശ്രീജിത്ത്‌ രവി, നിഷ സാരംഗ്‌ തുടങ്ങിയ പ്രമുഖരും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു. നീൽ ഡി കുഞ്ഞ ഛായാഗ്രഹണം നിർവഹിക്കുന്നു. സംഗീതം- രാഹുൽ സുബ്രമണ്യന്‍, എഡിറ്റര്‍-ഷമീർ മുഹമ്മദ്, ലൈൻ പ്രൊഡ്യൂസർ ഹാരിസ്‌ ദേശം, പോസ്റ്റർ ഡിസൈനര്‍-ആനന്ദ് രാജേന്ദ്രന്‍,വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.

Leave a Reply

Your email address will not be published. Required fields are marked *