“മേപ്പടിയാൻ” റോഡ് ഷോയില്‍ നിങ്ങള്‍ക്കും പങ്കെടുക്കാം

ഉണ്ണിമുകുന്ദൻ നായകനായി അഭിനയിച്ച നവാഗതനായ വിഷ്ണു മോഹൻ തിരക്കഥയും സംവിധാനവും നിർവഹിച്ച “മേപ്പടിയാൻ” ജനുവരി 14-ന് തിയേറ്ററുകളിൽ എത്തുകയാണ്. മേപ്പടിയാൻ റിലീസിനോട് അനുബന്ധിച്ച് ജനുവരി ഒന്നു മുതൽ ജനുവരി 10 വരെ കാസർകോട് നിന്ന് തിരുവനന്തപുരം വരെ RED FM ആയി ചേർന്ന് റോഡ് ഷോ സംഘടിപ്പിക്കുന്നു.


ഐശ്വര്യലക്ഷ്മി, നിർമൽ സഹദേവ്,തൻവി റാം എന്നിവർ ചേർന്ന് കാസറഗോഡ് വെച്ച് ഫ്ലാഗ് ഓഫ് ചെയ്തു..
ഒരു LED വാഹനവും, രണ്ടു മേപ്പടിയാൻ ബ്രാൻഡഡ് വാഹനങ്ങളുടെ അകമ്പടിയോടെയാണ് യാത്ര. വിവിധ ജില്ലകളിലെ ഉണ്ണി മുകുന്ദൻ ഫാൻസ്‌ ഒപ്പം ചേരുന്നു. മേപ്പടിയാൻ സിനിമയുടെ റിലീസ് അനുബന്ധിച്ചുള്ള പ്രൊമോഷന്റെ ഭാഗമായാണ് നടത്തുന്നത്. മേപ്പടിയാന്റെ ട്രൈലെർ, പാട്ടുകൾ LED വണ്ടിയിൽ കാണുന്നതിനോടൊപ്പം സമ്മാനങ്ങളും നേടാം.
ഈ റോഡ് ഷോയിൽ ഉണ്ണി മുകുന്ദനും നിങ്ങളുടെ ഇഷ്ട താരങ്ങളും പങ്കെടുക്കുന്നു.

നിങ്ങൾക്കും പങ്കാളികളാകാം. ഈ റോഡ് ഷോയിൽ ഉൾപ്പെടുത്തിയിട്ടുള്ള മേപ്പടിയാൻ ബ്രാൻഡഡ് കാറിനൊപ്പം നിന്ന് ഒരു സെൽഫി എടുക്കുക. ആ സെൽഫി #MeppadiyanRedFmRoadShow എന്ന ഹാഷ്ടാഗോടെ നിങ്ങളുടെ ഫേസ്ബുക് / ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയുക. വിജയികളെ കാത്തിരിക്കുന്നത് ഒരു സർപ്രൈസ് ആണ്. കൂടുതൽ വിവരങ്ങൾക്ക് മേപ്പടിയാൻ ഒഫീഷ്യൽ പേജ് സന്ദർശിക്കുക. അല്ലെങ്കിൽ സൂപ്പർഹിറ്റ്സ് RED FM കേൾക്കുക. ജനുവരി 14-ന് സിനിമ ഗുഡ് വിൽ എന്റെർറ്റൈന്മെന്റ്സ് ” മേപ്പടിയാൻ ” തീയേറ്ററുകളിലെത്തിക്കുന്നു.
പി ആർ ഒ- എ എസ് ദിനേശ്.

Leave a Reply

Your email address will not be published. Required fields are marked *